പത്ത് വര്‍ഷത്തില്‍ ഇടയ്ക്കിടെ ബാറ്ററി മാറ്റി സൂക്ഷിച്ചു; ആ അപകടത്തിന്‍റെ ഓര്‍മ്മയായ 'വാച്ച്' ഒടുവില്‍ കൈമാറി

Published : Oct 03, 2021, 11:57 AM IST
പത്ത് വര്‍ഷത്തില്‍ ഇടയ്ക്കിടെ ബാറ്ററി മാറ്റി സൂക്ഷിച്ചു; ആ അപകടത്തിന്‍റെ ഓര്‍മ്മയായ 'വാച്ച്' ഒടുവില്‍ കൈമാറി

Synopsis

അഡ്രസ്സും ഫോൺ നമ്പറും ഇല്ലാതിരുന്നതിനാൽ ഗീത വാച്ച് സൂക്ഷിച്ച് വെച്ചു. ഇടക്കിടെ ബാറ്ററി മാറ്റി ഉടമസ്ഥനെ കാത്തിരുന്നു, ഒടുവിൽ ചില സുഹൃത്തുക്കളുടെ സഹായത്തോടെയാണ് വാച്ചുടമയായ പീതാംബരനാണ് കണ്ടെത്തിയത്.

10 വർഷം മുമ്പ് വാഹനാപകടത്തിനിടെ(Road Accident) നഷ്ടപ്പെട്ട വാച്ച്(Wrist Watch) ഉടമസ്ഥന് തിരികെ കിട്ടുക. അതും അപകടത്തിൽ രക്ഷപ്പെടുത്തിയ ആൾ തന്നെ തിരികെ എത്തിക്കുക. തിരുവനന്തപുരത്ത് നടന്ന വാച്ച് കൈമാറ്റത്തില്‍ ഏറെക്കാര്യങ്ങളുണ്ട്. പത്ത് വർഷത്തെ കാത്തിരിപ്പിനൊടുവിൽ ഗീത അരുമാനൂർ പീതാംബരനറെ കയ്യിൽ ആ വാച്ച് കെട്ടി.

രണ്ട് പേരും ഹാപ്പി. ഈ ടൈറ്റൻ ക്വാർട്സ് വാച്ചിൻറെ കഥ തുടങ്ങുന്നത് 2011 ൽ വട്ടിയൂർക്കാവിലുണ്ടായ ഒരു അപകടത്തിലാണ്. ബന്ധുവിനെ കാണാൻ പോയ കെഎസ്ഇബി ഉദ്യോഗസ്ഥനായ പീതാംബരൻറെ സ്കൂട്ടറിൽ  ഗീതയും മകളും സഞ്ചരിച്ച കാറ് തട്ടി. ഗീത തന്നെ പീതാംബരനെ ആശുപത്രിയിലെത്തിച്ചു. കാര്യമായ പരിക്കില്ലായിരുന്നു. തിരിച്ചുവീട്ടിലെത്തിയപ്പോഴാണ് ഗീത കാറിൽ പീതാംബരൻറെ വാച്ച് കണ്ടത് .


അഡ്രസ്സും ഫോൺ നമ്പറും ഇല്ലാതിരുന്നതിനാൽ ഗീത വാച്ച് സൂക്ഷിച്ച് വെച്ചു. ഇടക്കിടെ ബാറ്ററി മാറ്റി ഉടമസ്ഥനെ കാത്തിരുന്നു, ഒടുവിൽ ചില സുഹൃത്തുക്കളുടെ സഹായത്തോടെയാണ് വാച്ചുടമയായ പീതാംബരനാണ് കണ്ടെത്തിയത്. അങ്ങനെ ഗീത വിലാസം തേടിപ്പിടിച്ച് പാപ്പനം കോട്ടെ വീട്ടിലെത്തി വാച്ച് കൈമാറുകയായിരുന്നു. വാച്ച് കയ്യിലുള്ള വിവരം വീട്ടുകാരോട് പോലും പറഞ്ഞിരുന്നില്ലെന്നും എന്നെങ്കിലും കൈമാറുമെന്ന് ഉറപ്പുണ്ടായിരുന്നതായും ഗീത പറയുന്നു. 1990കളിലാണ് ഈ വാച്ച് പീതാംബരൻ വാങ്ങിയത്. വീണ്ടും പഴയ വാച്ച് കിട്ടിയ സന്തോഷത്തിലാണ് പീതാംബരനുള്ളത്. ഉടമസ്ഥന് വാച്ച് തിരികെ നൽകിയ സംതൃപ്തിയിൽ ഗീതയും
 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

വളയം പിടിക്കാനും ടിക്കറ്റ് കീറാനും മാത്രമല്ല, അങ്ങ് സം​ഗീതത്തിലും പിടിയുണ്ട്, പാട്ടുകളുമായി ഗാനവണ്ടി, കെഎസ്ആർടിസി ജീവനക്കാരുടെ ആദ്യ പ്രോഗ്രാം
പിഎസ്ഒ ഭക്ഷണം കഴിച്ചു, ട്രെയിൻ യാത്രക്കിടെ സഹയാത്രികക്ക് പൊതിച്ചോർ നൽകി പ്രതിപക്ഷ നേതാവ്