മാവേലിക്കര വാക്സിനേഷൻ ക്യാമ്പിൽ വനിതാ പഞ്ചായത്ത് പ്രസിഡന്റിനും ഡോക്ടർക്കും നേരെ കയ്യേറ്റം; നഴ്സ് കുഴഞ്ഞുവീണു

Published : Jul 30, 2021, 09:45 PM IST
മാവേലിക്കര വാക്സിനേഷൻ ക്യാമ്പിൽ വനിതാ പഞ്ചായത്ത് പ്രസിഡന്റിനും ഡോക്ടർക്കും നേരെ കയ്യേറ്റം; നഴ്സ് കുഴഞ്ഞുവീണു

Synopsis

ഭരണിക്കാവ് പഞ്ചായത്തിൽ മൂന്നാംകുറ്റി ദീപം ആഡിറ്റോറിയത്തിൽ നടന്ന വാക്സിനേഷൻ ക്യാമ്പിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദീപയ്ക്കും മെഡിക്കൽ ആഫീസർ ഡോ. സ്മിതയ്ക്കും നേരെ  കൈയ്യേറ്റ ശ്രമം നടന്നു. 

മാവേലിക്കര: ഭരണിക്കാവ് പഞ്ചായത്തിൽ മൂന്നാംകുറ്റി ദീപം ആഡിറ്റോറിയത്തിൽ നടന്ന വാക്സിനേഷൻ ക്യാമ്പിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദീപയ്ക്കും മെഡിക്കൽ ആഫീസർ ഡോ. സ്മിതയ്ക്കും നേരെ  കയ്യേറ്റ ശ്രമം നടന്നു. കോൺഗ്രസ് പ്രവർത്തകരാണ് കയ്യേറ്റം ചെയ്തതെന്നാണ് ആരോപണം.

ഇത് കണ്ടുനിന്ന വാക്സിനേഷൻ ക്യാമ്പിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സ് കുഴഞ്ഞുവീണു. വാക്സിനേഷൻ പ്രവർത്തനങ്ങൾ സുഗമമായി നടക്കുന്നില്ലെന്ന് ആരോപിച്ചാണ് കോൺഗ്രസ് പ്രവർത്തകർ എത്തിയത്. പ്രതിഷേധം ശക്തമായതോടെ പൊലീസ് ഇടപെട്ട് പ്രതിഷേധക്കാരെ നീക്കി.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സഹോദരിയോട് പ്രണയാഭ്യര്‍ത്ഥന നടത്തിയതില്‍ വൈരാഗ്യം; യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ അയൽവാസി അടക്കം മൂന്ന് പേര്‍ പിടിയിൽ
അന്തർ സംസ്ഥാന ബസ്സുകളിൽ മിന്നൽ പരിശോധന; കൊല്ലം ബീച്ച് പരിസരത്ത് യുവാവ് അറസ്റ്റിലായത് എംഡിഎംഎയുമായി