ബേക്കലിലെ ഹോം സ്റ്റേയിൽ പ്രമോഷൻ ഷൂട്ടിംഗിന് എത്തിയ വ്ലോഗർക്ക് നേരെ അതിക്രമം, രണ്ട് യുവാക്കൾ അറസ്റ്റിൽ

Published : Jun 26, 2025, 12:17 AM IST
vlogger attack kasaragod bekkal

Synopsis

പ്രമോഷൻ വീഡിയോ ചിത്രീകരിക്കുന്നതിനായി ബേക്കൽ കാപ്പിൽ ഉള്ള ഹോംസ്റ്റേയിൽ താമസിക്കുകയായിരുന്ന യുവതിക്ക് നേരെയാണ് അതിക്രമമുണ്ടായത്

ബേക്കൽ: വ്ലോഗറായ യുവതിക്ക് നേരെ ബേക്കലിലെ ഹോം സ്റ്റേയിൽ വച്ച് അതിക്രമം നടന്നതായി ആരോപണം. ഹോംസ്റ്റേയിൽ താമസിക്കുകയായിരുന്ന യുവതിയെ മദ്യലഹരിയിലെത്തിയ യുവാക്കൾ ശല്യം ചെയ്തെന്നാണ് പരാതി. സംഭവത്തിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രമോഷൻ വീഡിയോ ചിത്രീകരിക്കുന്നതിനായി ബേക്കൽ കാപ്പിൽ ഉള്ള ഹോംസ്റ്റേയിൽ താമസിക്കുകയായിരുന്ന യുവതിക്ക് നേരെയാണ് അതിക്രമമുണ്ടായത്. യുവതിയെ ഭീഷണിപ്പെടുത്തുകയും ശല്യപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ മുഹമ്മദ് ഇർഷാദ്, എൻ.എസ്. അബ്ദുല്ല എന്നിവരെയാണ് ബേക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്.

യുവതി നേരിട്ട് ദുരവസ്ഥ സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവച്ചു.വീഡിയോ പ്രൊമോഷൻ്റെ ഭാഗമായി വയനാട്ടിൽ നിന്നെത്തിയതായിരുന്നു യുവതി. രാത്രി 12 മണിയോടെ ഒരാൾ ഫോണിൽ വിളിക്കുകയായിരുന്നു. തുടർച്ചയായി വിളിക്കാൻ തുടങ്ങിയപ്പോൾ യുവതി നമ്പർ ബ്ലോക്ക് ചെയ്തു. പിന്നീട് യുവതിയുടെ മുറിയുടെ വാതിലിൽ തട്ടിവിളിച്ച് തുറക്കാൻ ആവശ്യപ്പെട്ടു. തുറക്കാതിരുന്നപ്പോൾ മുറിയുടെ വാതിലിൽ ശക്തമായി ഇടിക്കുകയും തകർക്കാൻ ശ്രമിക്കുകയും ചെയ്തുവെന്നാണ് യുവതി പറയുന്നത്.ഡോർ തുറക്കെടി ഇറങ്ങിവാടി എന്നെല്ലാം ബഹളം വച്ചായിരുന്നു രാത്രി 12 മണിയോടെ റൂമിന്റെ ഡോർ തകർക്കാൻ ശ്രമിച്ചത്. ഡോർ പൊളിയുമോയെന്ന ആശങ്കയിൽ വാതിലിൽ മുറുക്കിപ്പിടിച്ചാണ് നിന്നതെന്നാണ് യുവതി വീഡിയോയിൽ പറയുന്നത്. പൊലീസ് സ്റ്റേഷന് സമീപത്തുള്ള പ്രോപ്പർട്ടിയിലാണ് ഇത്തരമൊരു ദുരനുഭവമെന്നുമാണ് യുവതി വീഡിയോയിൽ വിശദമാക്കുന്നത്.

പൊലീസ് എത്തിയാണ് ശല്യപ്പെടുത്തിയ യുവാക്കളെ കസ്റ്റഡിയിലെടുത്തത്.ഇവരെ നേരത്തെ പരിചയമില്ലെന്ന് യുവതി പറയുന്നു.ഒരുപാട് സ്ഥലങ്ങളിൽ ജോലിയുടെ ഭാഗമായി താമസിക്കേണ്ടി വന്നിട്ടുണ്ടെങ്കിലും ഇത്തരം ഒരു അനുഭവം ആദ്യമായിട്ടാണെന്നും യുവതി വ്യക്തമാക്കുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

കുറ്റിക്കാട്ടിൽ 3 പേർ, പൊലീസിനെ കണ്ടപ്പോൾ തിടുക്കത്തിൽ പോകാൻ ശ്രമം, പരിശോധിച്ചപ്പോൾ കണ്ടെത്തിയത് എംഡിഎംഎ വിൽപ്പന
കൊച്ചിയിൽ ലോറി നന്നാക്കുന്നതിനിടെ ദാരുണ അപകടം; നിർത്തിയിട്ട ലോറി ഉരുണ്ടുവന്ന് ഇടിച്ച് യുവാവ് മരിച്ചു