വീട്ടിൽ പ്രസവിച്ച അഥിതി തൊഴിലാളിയായ യുവതിക്കും കുഞ്ഞിനും രക്ഷകരായി ആംബുലൻസ് ജീവനക്കാർ

Published : Feb 05, 2022, 12:15 PM IST
വീട്ടിൽ പ്രസവിച്ച അഥിതി തൊഴിലാളിയായ യുവതിക്കും കുഞ്ഞിനും രക്ഷകരായി  ആംബുലൻസ് ജീവനക്കാർ

Synopsis

വെള്ളിയാഴ്ച പുലർച്ചെ രണ്ടരയോടെയാണ് സംഭവം. മർഫയ്ക്ക് പ്രസവവേദന അനുഭവപ്പെട്ടതിനെ തുടർന്ന് വീട്ടുകാർ കനിവ് 108 ആംബുലൻസിന്റെ സേവനം തേടുകയായിരുന്നു. 

ഇടുക്കി:  വീട്ടിൽ പ്രസവിച്ച അതിഥി തൊഴിലാളി യുവതിക്കും കുഞ്ഞിനും രക്ഷകരായി കനിവ് 108 ആംബുലൻസ് (108 Ambulance) ജീവനക്കാർ. വെസ്റ്റ് ബംഗാൾ ഷിബ്പൂർ  സ്വദേശിയും നെടുങ്കണ്ടം ചെമ്പകകുഴിയില്‍ താമസവുമായ സമീറിൻ്റെ ഭാര്യ മർഫ (20) ആണ് വീട്ടിൽ ആൺ കുഞ്ഞിന് ജന്മം നൽകിയത്. വെള്ളിയാഴ്ച പുലർച്ചെ രണ്ടരയോടെയാണ് സംഭവം. മർഫയ്ക്ക് പ്രസവവേദന അനുഭവപ്പെട്ടതിനെ തുടർന്ന് വീട്ടുകാർ കനിവ് 108 ആംബുലൻസിന്റെ സേവനം തേടുകയായിരുന്നു. 

കൺട്രോൾ റൂമിൽ നിന്നുള്ള നിർദേശത്തിന്റെ അടിസ്ഥാനത്തിൽ ഉടൻ തന്നെ നെടുക്കണ്ടം താലൂക്ക് ആശുപത്രിയിലെ കനിവ് 108 ആംബുലൻസ് പൈലറ്റ് മോൺസൻ പി സണ്ണി, എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ ഷിൻറു റോസ് വർഗീസ് എന്നിവർ സ്ഥലത്തേക്ക് തിരിച്ചു. എന്നാൽ ആംബുലൻസ് എത്തുന്നതിന് മുൻപ് തന്നെ മർഫ കുഞ്ഞിന് ജന്മം നൽകി. 

സ്ഥലത്തെത്തിയ ഉടനെ എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ ഷിൻറു പൊക്കിൾകൊടി ബന്ധം വേർപ്പെടുത്തി അമ്മയ്ക്കും കുഞ്ഞിനും പ്രഥമ ശുശ്രൂഷ നൽകി ആംബുലൻസിലേക്ക് മാറ്റി. ഇരുവരെയും പൈലറ്റ് മോൺസൻ നെടുക്കണ്ടം താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. ഇരുവരും സുഖമായി ഇരിക്കുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു.

ആരോഗ്യനില വഷളായി, ആശുപത്രിയിലേക്ക് മാറ്റാനായില്ല; കനിവ് 108 ജീവനക്കാർ തുണയായി, യുവതിക്ക് വീട്ടിൽ പ്രസവം
കനിവ് 108 ആംബുലൻസ്  ജീവനക്കാരുടെ പരിചരണത്തിൽ യുവതി വീട്ടിൽ കുഞ്ഞിന് ജന്മം നൽകി. വെമ്പായം മേലെപള്ളിക്കൽ വീട്ടിൽ നിയാസിന്റെ ഭാര്യ ഷെഹിന (25) ആണ് വീട്ടിൽ ആൺ കുഞ്ഞിന് ജന്മം നൽകിയത്. തിങ്കളാഴ്ച പുലർച്ചെ നാല് മണിയോടെയായിരുന്നു സംഭവം.

മെഡിക്കൽ കോളേജിലേക്കുള്ള യാത്രാമധ്യേ വീട്ടമ്മയ്ക്ക് കനിവ് 108 ആംബുലൻസിൽ സുഖപ്രസവം
മെഡിക്കൽ കോളേജിലേക്കുള്ള യാത്രാമധ്യേ വീട്ടമ്മയ്ക്ക് കനിവ് 108 ആംബുലൻസിനുള്ളിൽ സുഖ പ്രസവം . പന്നികോട് ഇരഞ്ഞിമാവ് പഞ്ചിലി വീട്ടിൽ റഷീദ (40) ആണ് കനിവ് 108 ആംബുലൻസിനുള്ളിൽ പെൺകുഞ്ഞിന് ജന്മം നൽകിയത്. 

ആശുപത്രി വഴിമധ്യേ ആദിവാസി യുവതിക്ക് കനിവ് 108 ആംബുലൻസ് ജീവനക്കാരുടെ പരിചരണത്തിൽ സുഖപ്രസവം
ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ ആദിവാസി യുവതിക്ക്  കനിവ് 108 ആംബുലൻസ് ജീവനക്കാരുടെ പരിചരണത്തിൽ സുഖപ്രസവം. കോട്ടൂർ കൊമ്പിടി തടതരികത്തു വീട്ടിൽ ശിവകുമാറിൻ്റെ ഭാര്യ സുനിത (25) ആണ് പെൺകുഞ്ഞിന് ജന്മം നല്‍കിയത്. 
 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'വന്യമൃ​ഗങ്ങളേക്കാൾ ശല്യം സിപിഎം, എന്തിനാണ് അസ്വസ്ഥത;' ചൂരൽമലയിൽ കോൺ​ഗ്രസ് വാങ്ങിയ ഭൂമി സന്ദർശിച്ച് ഷാഫി പറമ്പിൽ
'പുതിയ സാരി വാങ്ങിയിട്ട് 10 വർഷം കഴിഞ്ഞു, ഇപ്പോള്‍ ഉപയോഗിക്കുന്നതിൽ 25 വർഷം പഴക്കമുള്ളത്'; കാരണം വ്യക്തമാക്കി വാസുകി ഐഎഎസ്