കൊച്ചിയിലെ ഫ്ലാറ്റിൽ നിന്ന് ചാടിയ സ്ത്രീയുടെ നില ഗുരുതരം, ദുരൂഹതയിൽ അന്വേഷണം

Published : Dec 06, 2020, 08:12 AM IST
കൊച്ചിയിലെ ഫ്ലാറ്റിൽ നിന്ന് ചാടിയ സ്ത്രീയുടെ നില ഗുരുതരം, ദുരൂഹതയിൽ അന്വേഷണം

Synopsis

അബദ്ധത്തിൽ ഇവർ ഫ്ലാറ്റിന്‍റെ ആറാം നിലയിൽ നിന്ന് വീണതാണോ എന്ന് പൊലീസ് പരിശോധിച്ചിരുന്നു. എന്നാൽ അതല്ലെന്ന് പൊലീസ് ഉറപ്പിക്കുന്നു. പിന്നെ എന്താണ് സംഭവിച്ചതെന്നതിൽ വിശദമായി അന്വേഷണം നടത്തുകയാണ് പൊലീസ്. 

കൊച്ചി: കൊച്ചിയിലെ ഫ്ലാറ്റിൽ ആറാം നിലയിൽ നിന്ന് രക്ഷപ്പെടുന്നതിനിടെ താഴെ വീണ് പരിക്കേറ്റ 55 വയസ്സുകാരിയുടെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെന്‍റിലേറ്ററിലാണ് തമിഴ്നാട് സ്വദേശിയായ കുമാരി. സംഭവത്തിൽ ഫ്ലാറ്റുടമയുടെയും ഫ്ലാറ്റിലെ മറ്റ് താമസക്കാരുടെയും മൊഴി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. ഫ്ലാറ്റിലെ ജോലിക്കാരിയായ കുമാരി ഇത്തരത്തിൽ സാഹസികമായി താഴേക്കിറങ്ങാൻ ശ്രമിച്ചതെന്തിനാണെന്നാണ് പോലീസ് പ്രധാനമായും അന്വേഷിക്കുന്നത്. അടുക്കളയുടെ വാതിൽ അകത്തു നിന്നും കുറ്റിയിട്ട ശേഷമാണ് ഇവർ പുറത്തേക്ക് രണ്ടു സാരി  കൂട്ടിക്കെട്ടി ഉർന്നിറങ്ങാൻ ശ്രമിച്ചത്.  കുമാരിയുടെ തമിഴ്നാട് സേലത്തുള്ള ച്ചേർന്നിട്ടില്ല.

മറൈൻ ഡ്രൈവിന് സമീപത്തുള്ള ലിങ്ക് ഹൊറൈസൺ എന്ന ഫ്ലാറ്റിലാണ് സംഭവമുണ്ടായത്. 55 വയസ്സുള്ള കുമാരി കഴിഞ്ഞ കുറച്ചുകാലമായി ഫ്ലാറ്റുടമയായ ഇംതിയാസ് അഹമ്മദിന്‍റെ വീട്ടിൽ ജോലി ചെയ്ത് വരികയായിരുന്നു. കൊവിഡ് ലോക്ക്ഡൗൺ തുടങ്ങിയ ശേഷം നാട്ടിലേക്ക് മടങ്ങിയ ഇവർ പത്ത് ദിവസം മുമ്പ് മാത്രമാണ് തിരികെ ജോലിയിൽ പ്രവേശിച്ചത്. ഫ്ലാറ്റ് ഓണേഴ്സ് അസോസിയേഷൻ സെക്രട്ടറിയാണ് ഇംതിയാസ് അഹമ്മദ്. ഫ്ലാറ്റിൽ നിന്ന് രക്ഷപ്പെടാൻ തന്നെയാണ് ഇവർ ചാടിയതെന്ന് തന്നെയാണ് പൊലീസിന്‍റെ ഇപ്പോഴത്തെ നിഗമനം.  

അബദ്ധത്തിൽ ഇവർ ഫ്ലാറ്റിന്‍റെ ആറാം നിലയിൽ നിന്ന് വീണതാണോ എന്ന് പൊലീസ് പരിശോധിച്ചിരുന്നു. എന്നാൽ അതല്ലെന്ന് പൊലീസ് ഉറപ്പിക്കുന്നു. സാരി താഴേക്ക് കെട്ടിത്തൂക്കിയിട്ടാണ് ഇവർ ചാടി രക്ഷപ്പെടാൻ ശ്രമിച്ചത്. ചാടുന്ന സമയത്ത് അടുക്കള അകത്ത് നിന്ന് പൂട്ടിയിരുന്നുവെന്നും പൊലീസ് പറയുന്നു. ഇതുകൊണ്ടുതന്നെ, ആത്മഹത്യാശ്രമമോ അബദ്ധത്തിൽ വീണതോ അല്ലെന്ന് പൊലീസ് ഉറപ്പിക്കുന്നു. പരിക്കേറ്റ സ്ത്രീക്ക് മാനസികപ്രശ്നങ്ങളുണ്ടായിരുന്നോ എന്നതടക്കമുള്ള വിവരങ്ങളും അന്വേഷിക്കും. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

നാട്ടിലില്ലാത്ത പ്രവാസികൾക്ക് ആൾമാറാട്ടത്തിലൂടെ ലൈസൻസ്; തിരൂരിൽ ആർടിഒ ഓഫീസ് കേന്ദ്രീകരിച്ച് വൻ തിരിമറി, ഒരാൾക്ക് 50000 രൂപ
പ്രവാസിയെ കൂട്ടാൻ വീട്ടുകാർ വിമാനത്താവളത്തിൽ, വാതിൽ അടയ്ക്കാതെ ഭിന്നശേഷിക്കാരനായ പിതാവ്, അളന്നുമുറിച്ചുള്ള മോഷണം, നഷ്ടമായത് 27 പവൻ