
കോഴിക്കോട് : കട്ടിപ്പാറ ചമലിൽ ചെത്ത് തൊഴിലാളി തെങ്ങിൽ നിന്നും വീണ് മരിച്ച നിലയിൽ കണ്ടെത്തി. കുന്നിപ്പള്ളി റെജി ( 50) ആണ് മരണപ്പെട്ടത്. ചമലിന് സമീപം വെണ്ടേക്കുംചാൽ റൂബി ക്രഷറിനു സമീപം മലയിൽ പുത്തൻപുരയിൽ ദേവസ്യയുടെ കൃഷിയിടത്തിൽ തെങ്ങിൽ നിന്നും വീണ് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. റെജിയെ കാണാത്തതിനെ തുടർന്ന് തിരച്ചിനൊടുവിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. സംസ്ക്കാരം പോസ്റ്റ്മോർട്ട നടപടികൾക്കു ശേഷം തൃശൂരിൽ നടക്കും.
ഭാര്യ: വിനീത മക്കൾ : അഭിരാം, അഭിന.
Read more.: ആദ്യം അച്ഛന്റെ സഹായി, പിന്നീട് ജ്യൂസിൽ മയക്കുമരുന്ന് കലർത്തി മകളെ പീഡിപ്പിച്ചു, വൈക്കത്ത് ജോത്സ്യൻ അറസ്റ്റിൽ