കാട്ടുപോത്ത് ആക്രമിച്ചു; ​ഗുരുതര പരിക്കേറ്റ തൊഴിലാളി ബോധമില്ലാതെ കിടന്നത് മണിക്കൂറുകൾ; ആശുപത്രിയിൽ

Published : Nov 22, 2022, 08:49 AM IST
കാട്ടുപോത്ത് ആക്രമിച്ചു; ​ഗുരുതര പരിക്കേറ്റ തൊഴിലാളി ബോധമില്ലാതെ കിടന്നത് മണിക്കൂറുകൾ; ആശുപത്രിയിൽ

Synopsis

ആക്രമണത്തില്‍ മുഖത്തും കൈക്കും ഗുരുതരമായി പരിക്കേറ്റ ഇയാള്‍ ബോധരഹിതനായി മണിക്കൂറുകളോളം തേയില കാട്ടില്‍ കിടന്നു.

മൂന്നാര്‍: കാട്ടുപോത്തിന്റെ ആക്രമണത്തില്‍ തോട്ടം തൊഴിലാളി പരിക്കേറ്റ് ബോധമില്ലാതെ തേയില തോട്ടത്തില്‍ കിടന്നത് മണിക്കൂറുകള്‍.
കണ്ണന്‍ ദേവന്‍ കമ്പനി ഗൂഡാര്‍വിള എസ്റ്റേറ്റില്‍ സൈലന്റ് വാലി ഡിവിഷനില്‍ കെ.രാമര്‍ (55) ആണ് പരിക്കേറ്റ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കഴിയുന്നത്. ശനിയാഴ്ച വൈകിട്ടാണ് സംഭവം. തോട്ടം തൊഴിലാളിയായ ഇയാള്‍ ജോലി കഴിഞ്ഞ് മേയാന്‍ വിട്ടിരുന്ന കന്നുകാലികളെയുമായി വീട്ടിലേക്ക് വരുന്നതിനിടയിലാണ് മൂന്നാം നമ്പര്‍ ഫീല്‍ഡില്‍ വച്ച് പാഞ്ഞു വന്ന കാട്ടുപോത്ത് ഇയാളെ അക്രമിച്ചത്.

ആക്രമണത്തില്‍ മുഖത്തും കൈക്കും ഗുരുതരമായി പരിക്കേറ്റ ഇയാള്‍ ബോധരഹിതനായി മണിക്കൂറുകളോളം തേയില കാട്ടില്‍ കിടന്നു. രാത്രി ബോധം തെളിഞ്ഞ ഇയാള്‍ മൊബൈല്‍ ഫോണില്‍ ഭാര്യ പൊന്നുത്തായിയെ വിളിച്ച് വിവരമറിച്ചതിനെ തുടര്‍ന്നാണ് ബന്ധുക്കളും തൊഴിലാളികളും എത്തി ഇയാളെ ടാറ്റാ ഹൈറേഞ്ച് ആശുപത്രിയിലെത്തിച്ചത്. പ്രഥമ ചികിത്സ നല്‍കിയ ശേഷം ഇയാളെ പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദേവികുളം റേഞ്ചര്‍ പി.വി. വെജിയുടെ നേതൃത്വത്തിലുള്ള വനപാലകര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.

നാടുകാണാനിറങ്ങിയ മാർജാരൻ! റെയിൽവെ മേൽപ്പാലത്തിൽ വണ്ടിയിടിച്ചു; രക്ഷിക്കാൻ ഒന്നരമണിക്കൂർ സർജറി, 23 സ്റ്റിച്ച്

മോശം പെരുമാറ്റം : കാലടി സർവകലാശാല കൊയിലാണ്ടി സെന്ററിലെ അധ്യാപകൻ കെ.സി.അതാവുള്ള ഖാന് സസ്പെൻഷൻ
 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

വീടിന് സമീപത്ത് കീരിയുടെ ആക്രമണത്തില്‍ പരിക്കേറ്റ നിലയിൽ മൂര്‍ഖന്‍ പാമ്പ്, പിടികൂടി
മലപ്പുറത്ത് മദ്രസയിൽ നിന്ന് വരികയായിരുന്ന 14 കാരിയെ രക്ഷിക്കാൻ ശ്രമിച്ച നിർമാണ തൊഴിലാളിക്ക് നേരെ തെരുവുനായയുടെ ആക്രമണം