നെടുങ്കണ്ടത്ത് യുഡിഎഫിനെ പരാജയപെടുത്താന്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ പണം വാങ്ങിയതായി പരാതി

By Web TeamFirst Published Dec 18, 2020, 10:10 PM IST
Highlights

സിപിഎമ്മിന്റെ കൈയില്‍ നിന്ന് 25 ലക്ഷം രൂപ ഇവര്‍ കൈപറ്റിയതായാണ് ആരോപണം. ഇത് സംബന്ധിച്ച് പ്രാദേശിക കോണ്‍ഗ്രസ് പ്രവര്‍ത്തകരും ആര്‍എസ്പി പ്രവര്‍ത്തകരും കെപിസിസിയ്ക്ക് പരാതി നല്‍കി. 

ഇടുക്കി:  നെടുങ്കണ്ടത്ത് തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനെ പരാജയപെടുത്താന്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ പണം വാങ്ങിയതായി പരാതി. പ്രദേശിക കോണ്‍ഗ്രസ് പ്രവര്‍ത്തകരും ആര്‍എസ്പിയും ഇത് സംബന്ധിച്ച് കെപിസിസിയ്ക്ക് പരാതി നല്‍കി. നെടുങ്കണ്ടത്തെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും പാര്‍ട്ടിയുടെ ഉന്നത പദവി അലങ്കരിയ്ക്കുന്നവരുമായ മൂന്ന് പേര്‍ പണം കൈപറ്റി, യുഡിഎഫിനെ പരാജയപെടുത്തിയെന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. 

സിപിഎമ്മിന്റെ കൈയില്‍ നിന്ന് 25 ലക്ഷം രൂപ ഇവര്‍ കൈപറ്റിയതായാണ് ആരോപണം. ഇത് സംബന്ധിച്ച് പ്രാദേശിക കോണ്‍ഗ്രസ് പ്രവര്‍ത്തകരും ആര്‍എസ്പി പ്രവര്‍ത്തകരും കെപിസിസിയ്ക്ക് പരാതി നല്‍കി. കഴിഞ്ഞ രണ്ട് തവണയായി മൃഗീയ ഭൂരിപക്ഷത്തില്‍ യുഡിഎഫ് ഭരിച്ച പഞ്ചായത്ത് ഇത്തവണ എല്‍ഡിഎഫ് പിടിച്ചെടുത്തു. കോണ്‍ഗ്രസിന്റെ ശക്തി കേന്ദ്രങ്ങളില്‍ പോലും വന്‍ പരാജയമാണ് നേരിട്ടത്. സിപിഎമ്മില്‍ നിന്ന് പണം കൈപറ്റി യുഡിഎഫ് സ്ഥാനാര്‍ത്ഥികളെ പരാജയപെടുത്താന്‍ മുതിര്‍ന്ന നേതാക്കള്‍ കൂട്ടുനില്‍ക്കുകയായിരുന്നുവെന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്.

click me!