മൂന്നാറിലെ ലയങ്ങളില്‍ തൊഴിലാളികള്‍ക്ക് നല്ലവായു ശ്വസിക്കാന്‍ കഴിയുന്നില്ല; ഇടപെടലുമായി ആരോ​ഗ്യസർവ്വകലാശാല

Published : Feb 20, 2023, 06:41 AM IST
മൂന്നാറിലെ ലയങ്ങളില്‍ തൊഴിലാളികള്‍ക്ക്  നല്ലവായു ശ്വസിക്കാന്‍ കഴിയുന്നില്ല; ഇടപെടലുമായി ആരോ​ഗ്യസർവ്വകലാശാല

Synopsis

രാജ്യത്തിന്റെ നാനാ ഭാഗത്തുനിന്നും വിദേശ രാജ്യങ്ങളില്‍ നിന്നുമെല്ലാം പതിനായിരങ്ങളാണ് മൂന്നാറിലെ കാലാവസ്ഥ ആസ്വദിക്കാനും നല്ല വായു ശ്വസിക്കാനും എത്തുന്നത്. എന്നാല്‍ ലയങ്ങളിലെ മൂന്ന് തലമുറക്കാര്‍ ഒറ്റമുറിയില്‍ താമസിക്കുന്നത് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്നും അദ്ദേഹം മൂന്നാറില്‍ പറഞ്ഞു. 

മൂന്നാര്‍: മൂന്നാറിലെ ആരോഗ്യപ്രശ്‌നങ്ങളില്‍ കേരള ആരോഗ്യ സര്‍വ്വകലാശാല ഇടപെടുന്നു. ലയങ്ങള്‍ വൈസ് ചാന്‍സലര്‍ മോഹനന്‍ കുന്നുമ്മേലിന്റെ നേത്യത്വത്തിലുള്ള സംഘം നേരിട്ട് സന്ദര്‍ശിച്ചതോടെയാണ് ആരോഗ്യമേഖലയില്‍ ഇടപെടാന്‍ സര്‍വ്വകലാശാല തീരുമാനിച്ചത്. 

മൂന്നാറിലെ ലയങ്ങളില്‍ താമസിക്കുന്ന തൊഴിലാളികള്‍ക്ക് ഒരുദിവസം പോലും നല്ലവായു ശ്വസിക്കാന്‍ കഴിയുന്നില്ലെന്ന് കേരള ആരോഗ്യ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ മോഹനന്‍ കുന്നുമ്മേല്‍ അഭിപ്രായപ്പെട്ടു. രാജ്യത്തിന്റെ നാനാ ഭാഗത്തുനിന്നും വിദേശ രാജ്യങ്ങളില്‍ നിന്നുമെല്ലാം പതിനായിരങ്ങളാണ് മൂന്നാറിലെ കാലാവസ്ഥ ആസ്വദിക്കാനും നല്ല വായു ശ്വസിക്കാനും എത്തുന്നത്. എന്നാല്‍ ലയങ്ങളിലെ മൂന്ന് തലമുറക്കാര്‍ ഒറ്റമുറിയില്‍ താമസിക്കുന്നത് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്നും അദ്ദേഹം മൂന്നാറില്‍ പറഞ്ഞു. 

പതിറ്റാണ്ടുകളായി തോട്ടങ്ങളില്‍ ജോലിചെയ്യുന്ന തൊഴിലാളികള്‍ ഒറ്റമുറി ലയങ്ങളിലാണ് താമസിക്കുന്നത്. മൂന്ന് തലമുറകളില്‍ ഉള്ള ആളുകള്‍ ഒരുമുറിയില്‍ കഴിയുന്നു. പ്രായമുള്ളവര്‍ കുട്ടികള്‍ ചെറുപ്പക്കാര്‍ എന്നിവര്‍ ഒരേ മുറിയില്‍ കഴിയുന്നത് ഒരു ദിവസംപോലും നല്ലശ്വാസം ശ്വസിക്കാതെയാണ്. ഇത് നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ഇടയാകും. ഇത്തരം പ്രശ്‌നങ്ങല്‍ക്ക് ശാശ്വത പരിഹാരം കാണേണ്ടത് അത്യാവശ്യമാണ്. രാജ്യത്തിന് അകത്തുനിന്നും വിദേശരാജ്യങ്ങളില്‍ നിന്നും ആളുകള്‍ മൂന്നാറിലെത്തുന്നത് ശുദ്ധവായു ലഭിക്കുന്നതിനും കാലവസ്ഥ ആസ്വാദിക്കുന്നതിനുമാണ്. എന്നാല്‍ ഇവിടെ താമസിക്കുന്നവര്‍ക്ക് നല്ല വായു ലഭിക്കാത്തത് പ്രശ്‌നങ്ങള്‍ സങ്കീര്‍ണ്ണമാക്കുകയാണ്.

Read Also; കുളത്തൂപ്പുഴയിൽ വനിതാ ഗ്രാമപഞ്ചായത്ത്‌ അംഗത്തിന്‍റെ വീടിന് നേരെ ആക്രമണം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഭർത്താവിനെയും ഭർതൃമാതാവിനെയും കുത്തിപ്പരിക്കേൽപ്പിച്ച് യുവതി; ആക്രമണം കുടുംബ വഴക്കിനിടെ
സൗജന്യ മരുന്നിനായി ഇനി അലയേണ്ട, രാജ്യത്തെ ആദ്യ മാതൃകാ ഫാർമസി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ, 24 മണിക്കൂറും സേവനം