കുന്നംകുളത്ത് ഓട വൃത്തിയാക്കാൻ ഇറങ്ങിയ തൊഴിലാളികൾക്ക് ലഭിച്ചത് ലക്ഷങ്ങളുടെ 'മൊതല്'

Published : May 26, 2023, 02:00 PM IST
കുന്നംകുളത്ത് ഓട വൃത്തിയാക്കാൻ ഇറങ്ങിയ തൊഴിലാളികൾക്ക് ലഭിച്ചത് ലക്ഷങ്ങളുടെ 'മൊതല്'

Synopsis

തൃശൂർ കുന്നംകുളത്ത് ശുചീകരണത്തിന് ഇറങ്ങിയ തൊഴിലാളികൾക്ക് ലഭിച്ചത് ലക്ഷങ്ങൾക്ക് വിൽപന നടത്താവുന്ന കഞ്ചാവ്

തൃശ്ശൂർ:  മഴക്കാലത്തിനു മുമ്പ്  നഗരത്തിലെ കാനകളും, ഓടകളും വൃത്തിയാക്കാൻ ഇറങ്ങിയതായിരുന്നു തൊഴിലാളികൾ. കാനകളിൽ നിന്ന്  മാലിന്യങ്ങൾ പ്രതീക്ഷിച്ച  ശുചീകരണ തൊഴിലാളികൾ ഒരു പൊതി കണ്ട് ഞെട്ടി. നല്ല ഒന്നാന്തരം കഞ്ചാവ്. അതും ഒന്നും രണ്ടും അല്ല  നാല് കിലോ കഞ്ചാവ്. കുന്നംകുളത്ത് ശുചീകരണത്തിന് കാനയിലിറങ്ങിയയ തൊഴിലാളികൾക്കാണ് കഞ്ചാവ് ലഭിച്ചത്.

നഗര ശുചീകരണത്തിനിടെ കുറുക്കൻ പാറ ബേബി മെമ്മോറിയൽ  മിൽ ഹാൾ റോഡരികിലെ താഴ്ച്ചയുള്ള സ്ഥലത്ത് സാമൂഹ്യ വിരുദ്ധർ നിക്ഷേപിച്ചിരുന്ന മാലിന്യ കുഴിയിൽ നിന്നാണ് നാല് കിലോ കഞ്ചാവ് ശേഖരം കിട്ടിയത്. വാർഡ് കൗൺസിലർ സനൽകുമാർ, നഗരസഭ ക്ലീൻ സിറ്റി മാനേജർ കെ.എസ് ലക്ഷ്മണൻ്റെ എന്നിവരുടെ നേതൃത്വത്തിൽ സീനിയർ പബ്ലിക് ഹെൽത്ത് ഇൻസെക്ടർ എ മോഹൻദാസ്, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ അരുൺ വർഗ്ഗീസ്, പി എസ് സജീഷ് എന്നിവരും ശുചീകരണ വിഭാഗം ജീവനക്കാരും ഹരിത കർമ്മ സേനാംഗങ്ങളും നാട്ടുകാരായ ചുമട്ടുതൊഴിലാളികളും ചേർന്ന് മാലിന്യ കൂമ്പാരം നീക്കം ചെയ്യുന്നതിനിടെയാണ് വൻ കഞ്ചാവ് ശേഖരം കണ്ടെടുത്തത്. 

മാലിന്യത്തിന്യത്തി്റെ കൂട്ടത്തിൽ നിന്നും ലഭിച്ച രണ്ട് കവറുകളിലാക്കി രണ്ട് വലിയ പ്ലാസ്റ്റിക് ഡബ്ബകളിലായി ഭദ്രമായി പൊതിഞ്ഞ് പ്ലാസ്റ്റർ ഉപയോഗിച്ച് കെട്ടിവച്ചിരുന്ന നിലയിലായിരുന്നു 'മൊതല്' കണ്ടെത്തിയത്.  ഗ്രാം കണക്കിന് തൂക്കി വിൽക്കാൻ ഉപയോഗിക്കുന്ന ചെറിയ  ഇലക്ട്രിക് തൂക്കയന്ത്രവും ഇതിനോടപ്പം കണ്ടെത്തി. 

Read more:  മൃതദേഹം നേർ പകുതിയാക്കി മുറിച്ചു; രണ്ടു ബാഗുകളിലാക്കി ഉപേക്ഷിച്ചു, പ്രതി ഷിബിലിന് പ്രായം 22, ഫർഹാനയ്ക്ക് 18 !

രണ്ട് ദിവസം പോലും പഴക്കമില്ലാത്ത വിധത്തിലാണ് ചാക്കിൽ കഞ്ചാവ് ഡബ്ബകളിലായി സൂക്ഷിച്ചിരുന്നത്. കഴിഞ്ഞ ദിവസം ഈ പ്രദേശത്ത് പെയ്ത മഴയുടെ നനവ് ചക്കിനു മുകളിലുണ്ടായിരുന്നു.  എക്സൈസ് ഡിപ്പാർട്ട്മെന്റിനെ വിവരം അറിയിച്ച ശേഷം അവരെത്തി മഹസ്സർ തയ്യാറാക്കി കഞ്ചാവ് കസ്റ്റഡിയിൽ എടുത്തു. ഇതിന് വിപണയിൽ രണ്ട് ലക്ഷം രൂപവരെ വില ലഭിക്കും. കുറക്കൻ പാറ കേന്ദ്രീകരിച്ച് കഞ്ചാവ് ഉൾപ്പെടെയുള്ള മയക്കുമരുന്ന് ലോബി സജീവമായി പ്രവർത്തിക്കുന്നുണ്ട്. ഈ ലോബിയുടെതാണ് പിടിച്ചെടുത്ത കഞ്ചാവെന്നാണ് എക്സൈസ് നിഗമനം.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഭർത്താവിനെയും ഭർതൃമാതാവിനെയും കുത്തിപ്പരിക്കേൽപ്പിച്ച് യുവതി; ആക്രമണം കുടുംബ വഴക്കിനിടെ
സൗജന്യ മരുന്നിനായി ഇനി അലയേണ്ട, രാജ്യത്തെ ആദ്യ മാതൃകാ ഫാർമസി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ, 24 മണിക്കൂറും സേവനം