
കളമശ്ശേരി: നഗരസഭയില്‍ നിന്നയച്ച വാട്ട്സ്ആപ്പ് സന്ദേശം കുറച്ചുനേരത്തെക്കെങ്കിലും നഗരസഭ പരിതിയിലുള്ള വീട്ടുടമയെ പരിഭ്രാന്തിയിലാക്കി.ഇടപ്പള്ളി ടോൾ വില്വമംഗലത്തു വീട്ടിൽ സുരേഷ്ബാബുവിനാണു നഗരസഭയുടെ വിചിത്ര സന്ദേശം ലഭിച്ചത് മാലിന്യ സംസ്കരണത്തിനുള്ള കുടിശ്ശിക തുക ഓര്‍മ്മിപ്പിച്ചായിരുന്നു വാട്ട്സ്ആപ്പ് സന്ദേശം. നഗരസഭയില്‍ നിന്നും അയച്ച സന്ദേശത്തില്‍ രേഖപ്പെടുത്തിയ തുക എണ്ണിയെടുക്കാന്‍ തന്നെ നന്നായി ബുദ്ധിമുട്ടി. ഇത് ഏതാണ്ട് 824 കോടി വരും.
തുടര്‍ന്ന് വിചിത്രമായ സന്ദേശവുമായി ഇയാള്‍ വാര്‍ഡ് കൗണ്‍സിലര്‍ ബിന്ദു മനോഹരനെ സമീപിച്ചു. 2013 ലാണ് നഗരസഭ വീടുകളില്‍ നിന്നും മാലിന്യ സംസ്കരണം നടത്താന്‍ ആരംഭിച്ചത്. പ്രതിമാസം ഇതിന് 100 രൂപയാണ് അടയ്ക്കേണ്ടിയിരുന്നത്. കൗണ്‍സിലറുടെ നേതൃത്വത്തില്‍ നഗരസഭ ഹെല്‍ത്ത് ഇന്‍സ്പെക്ടറെ സമീപിച്ചപ്പോഴാണ് സന്ദേശത്തിലെ അക്കിടി മനസിലായത്.
നഗരസഭയിലെത്തി തെറ്റ് ചൂണ്ടിക്കാണിച്ചാൽ തിരുത്തി നൽകാമെന്ന മറുപടിയാണ് ലഭിച്ചത്.കുടിശികയ്ക്കു പകരം ആരുടെയോ മൊബൈൽ നമ്പരാണു അയച്ചതെന്നാണു കരുതുന്നത്.
കുറുക്കൻമൂലയിൽ നാട്ടുകാർക്കെതിരെ കത്തിയെടുത്ത വനപാലകനെതിരെ കേസെടുത്തു
മാനന്തവാടി: കുറുക്കൻമൂലയിൽ (Kurukkanmoola) കഴിഞ്ഞ ദിവസം നാട്ടുകാരും വനപാലകരും തമ്മിലുണ്ടായ സംഘർഷത്തിനിടെ കത്തിയെടുക്കാൻ ശ്രമിച്ച ഉദ്യോഗസ്ഥനെതിരെ (Forest Officer) കേസെടുത്തു. കടുവ ട്രാക്കിംങ് ടീം (Tiger Tracking Team) അംഗമായ ഹുസ്സൈൻ കൽപ്പൂരിനെതിരെയാണ് മാനന്തവാടി പോലീസ് (MananthavadyPolice) കേസെടുത്തത്.
പ്രദേശവാസികളും വനപാലകരും തമ്മിൽ കഴിഞ്ഞ ദിവസം അവിടെ സംഘർഷമുണ്ടായിരുന്നു. ഇതിനിടെയാണ് ഹുസ്സൈൻ അരയിൽ കരുതിയ കത്തിയെടുക്കാൻ ശ്രമിച്ചത്. ഇതിൻ്റെ ദൃശ്യങ്ങൾ പുറത്തു വന്നതോടെ സംഭവം വലിയ വിവാദമായി മാറിയിരുന്നു. പുതിയിടം പുളിക്കൽ പണിയ കോളനിയിലെ അഖിൽ കൃഷ്ണയുടെ പരാതിയിലാണ് പൊലീസ് ഹുസ്സൈൻ കൽപ്പൂരിനെതിരെ കേസെടുത്തിരിക്കുന്നത്. തടഞ്ഞുവെച്ച് മർദിച്ചതിനാണ് കേസെടുത്തത്.
നേരത്തെ വനപാലകസംഘവും നാട്ടുകാരുമായി സംഘർഷമുണ്ടായ സംഭവത്തിൽ വനംവകുപ്പ് വൈൽഡ് ലൈഫ് വാർഡൻ്റെ പരാതിയിൽ നഗരസഭ കൗൺസിലർ വിപിൻ വേണുഗോപാലിനെതിരെ കേസെടുത്തിരുന്നു. വിപിനെതിരെ കേസെടുത്തതിൽ പ്രതിഷേധിച്ച് മാനന്തവാടി ഫോറസ്റ്റ് ഓഫീസ് ഡിവൈഎഫ്ഐ പ്രവർത്തകർ ഉപരോധിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam