Arrest : പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് അശ്ലീല ചിത്രങ്ങൾ അയച്ച് ഭീഷണിപ്പെടുത്തി, മുഖ്യപ്രതി പിടിയിൽ

Published : Dec 13, 2021, 07:29 AM IST
Arrest : പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് അശ്ലീല ചിത്രങ്ങൾ അയച്ച് ഭീഷണിപ്പെടുത്തി, മുഖ്യപ്രതി പിടിയിൽ

Synopsis

രണ്ടാം പ്രതി അരുവിക്കര സ്വദേശി എം മഹേഷിനെ( 33) നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. മഹേഷിനെതിരെ മറ്റ് ജില്ലകളിലും സമാനമായ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്...

തിരുവനന്തപുരം: ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് അശ്ലീല ചിത്രങ്ങൾ അയക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ ഒന്നാം പ്രതിയായ യുവാവ് അറസ്റ്റിൽ. കോഴിക്കോട് തൊട്ടിൽപ്പാലം സ്വദേശി വിജിലേഷിനെ (30) യാണ് സൈബ‍ർ പൊലീസ് അറസ്റ്റ് ചെയ്തത്. ഫെയ്‌സ്ബുക്ക് ഗൂഗിൾ എന്നിവയിൽ‌ നിന്ന് ഔദ്യോ​ഗികമായി ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ പ്രതിയുടെ മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതി കൃത്യത്തിനായി ഉപയോഗിച്ച ഡിവൈസുകളും പിടിച്ചെടുത്തു. 

രണ്ടാം പ്രതി അരുവിക്കര സ്വദേശി എം മഹേഷിനെ( 33) നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. മഹേഷിനെതിരെ മറ്റ് ജില്ലകളിലും 
ഇത്തരം കേസുകളിൽ സൈബർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സിറ്റിസൈബർ സ്റ്റേഷൻ ഡിവൈഎസ്പി ടി ശ്യാംലാലിന്റെ  നേതൃത്വത്തിൽ പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കുടുക്കിയത്. സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ എസ് പി പ്രകാശ്, എസ്ഐ മനു, പൊലീസ് ഓഫിസർമാരായ  വി എസ് വിനീഷ് , എ എസ് സമീർ ഖാൻ, എസ് മിനി എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റിന് നേതൃത്വം നൽകിയത്.

PREV
Read more Articles on
click me!

Recommended Stories

അടച്ചിട്ട വീട്ടിൽ യുവാവിന്റെ മൃതദേഹം, 21 വയസ്സുകാരന്റെ മരണം കൊലപാതകമെന്ന് സംശയം
കൊല്ലം കടയ്ക്കലിലെ അരിഷ്ടക്കടയിൽ സ്ഥിരമായെത്തി അരിഷ്ടം കുടിക്കുന്ന സിനു, നവംബർ 15 ന് കുടിശ്ശിക ചോദിച്ചതിന് തലയ്ക്കടിച്ചു; സത്യബാബു മരണപ്പെട്ടു