എംഡിഎംഎ മയക്കുമരുന്നുമായി കോഴിക്കോട് യുവാവ് അറസ്റ്റിൽ

By Web TeamFirst Published Nov 26, 2020, 1:38 PM IST
Highlights

എക്സൈസ് സംഘം നടത്തിയ പട്രോളിങ്ങിനിടയിൽ വട്ടോളി ശിവഷേത്രത്തിനു സമീപത്തെ ഷെഡ്‌ഡിൽ നിന്നാണ് ഇയാൾ പിടിയിലാവുന്നത്.

കോഴിക്കോട്: നാദാപുരം വട്ടോളിയിൽ  എംഡിഎംഎ മയക്കുമരുന്നുമായി യുവാവിനെ അറസ്റ്റ് ചെയ്തു.  വട്ടോളിയിലെ മാണോളി വീട്ടിൽ വിഷ്ണു ദിനേശി(25) നെയാണ് നാദാപുരം എക്സൈസ്  പിടികൂടിയത്. എക്സൈസ് സംഘം കക്കട്ടിൽ, കൈവേലി, വട്ടോളി ഭാഗങ്ങളിൽ നടത്തിയ പട്രോളിങ്ങിനിടയിൽ വട്ടോളി ശിവഷേത്രത്തിനു സമീപത്തെ ഷെഡ്‌ഡിൽ നിന്നാണ് ഇയാൾ പിടിയിലാവുന്നത്. ഇയാളിൽ നിന്ന്  മാരക മയക്കുമരുന്നായ 0.3 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. ഇയാൾക്കെതിരെ എൻഡിപിഎസ് ആക്ട് പ്രകാരം കേസെടുത്തു. നാദാപുരം എക്സൈസ് ഇൻസ്‌പെക്ടർ വി.എ. വിനോജിൻ്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.

click me!