മാരകമായ നിരോധിത മയക്കുമരുന്നുമായി യുവാവ് പിടിയില്‍

Web Desk   | Asianet News
Published : Jan 31, 2022, 02:27 AM IST
മാരകമായ നിരോധിത മയക്കുമരുന്നുമായി യുവാവ് പിടിയില്‍

Synopsis

 എക്സൈസ് റെയിഞ്ച് ഇൻസ്‌പെക്ടർ മനോജ് പടിക്കത്തും പാർട്ടിയും ചേർന്നു ഉത്തര മേഖല കമ്മീഷർ സ്ക്വാഡിൽ നിന്നും ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് അറസ്റ്റ്.  

കോഴിക്കോട്: എം.ഡി.എം.എയും എൽ.എസ്.ഡി സ്റ്റാമ്പുമായി യുവാവ് കാരന്തൂരിൽ എക്സൈസിൻ്റെ പിടിയിലായി. കാരന്തൂർ എടെപ്പുറത്ത് വീട്ടിൽ(ഇപ്പോൾ താമസം നെടുംപോയിൽ)  സൽമാൻ ഫാരിസിനെയാണ് 2 ഗ്രാം എം.ഡി.എം.എയും എൽ.എസ്.ഡി സ്റ്റാമ്പുമായി കാരന്തൂർ പാറക്കടവ് പാലത്തിനു സമീപം വെച്ചു  വാഹനം സഹിതം  പിടികൂടിയത്.

ഞായറാഴ്ച പകൽ 2.35 ന് കുന്ദമംഗലം എക്സൈസ് റെയിഞ്ച് ഇൻസ്‌പെക്ടർ മനോജ് പടിക്കത്തും പാർട്ടിയും ചേർന്നു ഉത്തര മേഖല കമ്മീഷർ സ്ക്വാഡിൽ നിന്നും ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് അറസ്റ്റ്.

എക്സൈസ് പ്രിവന്റീവ് ഓഫീസർ ഹരീഷ്. പി.കെ, സിവിൽ എക്സൈസ് ഓഫീസർമാരായ അജിത്, അർജുൻ വൈശാഖ്, ധനീഷ്കുമാർ,അഖിൽ വി,വനിതാ സിവിൽ എക്സൈസ് ഓഫീസർ ലതമോൾ, എക്സൈസ് ഡ്രൈവർ എഡിസൺ കമ്മീഷണർ സ്ക്വാഡിലെ എ.ഇ.ഐ ഷിജു മോൻ, സിവിൽ എക്സൈസ് ഓഫീസർ അഖിൽ ദാസ് എന്നിവരും സംഘത്തിലുണ്ടായിരുന്നു ഹാരീസിനെ  14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

PREV
Read more Articles on
click me!

Recommended Stories

കിടപ്പുമുറിയിൽ പാതിരാത്രി ഒന്നരക്ക് 'ഭീകര' ശബ്ദം, കട്ടിലിനടിയിൽ പത്തിവിടർത്തി ഭീമൻ രാജവെമ്പാല! വീട്ടുകാർ ഞെട്ടി, വനംവകുപ്പെത്തി പിടികൂടി
വിലയുണ്ട്, ആ വിവരങ്ങൾക്ക്! 4 ഇഞ്ച് വ്യാസമുള്ള ചെറിയ ദ്വാരത്തിലൂടെ അഴുക്കുചാലിൽ വീണ മൊബൈൽ ഫോൺ, മണിക്കൂറുകൾ നീണ്ട പരിശ്രമം, ഒടുവിൽ തിരികെയെടുത്തു