വളവിൽ ബൈക്ക് നിയന്ത്രണം വിട്ട് സ്ലാബിടാത്ത ഓടയിൽ വീണു; യുവാവിന് ദാരുണാന്ത്യം, പ്രതിഷേധം

Published : Feb 07, 2024, 03:04 PM ISTUpdated : Feb 07, 2024, 03:07 PM IST
വളവിൽ ബൈക്ക് നിയന്ത്രണം വിട്ട് സ്ലാബിടാത്ത ഓടയിൽ വീണു; യുവാവിന് ദാരുണാന്ത്യം, പ്രതിഷേധം

Synopsis

ബൈക്കില്‍ ഒപ്പം ഉണ്ടായിരുന്ന പരക്കാട് സ്വദേശിയായ അനസിനെ പരിക്കുകളോടെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വളവിൽ ബൈക്ക് നിയന്ത്രണം വിട്ടാണ് അപകടമുണ്ടായതെന്ന് നാട്ടുകാർ പറയുന്നു. തൃശൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് എതിര്‍ ദിശയിലേക്ക് പോയി ഇടിച്ചു.

തൃശൂർ: തൃശൂരിൽ തുറന്നു കിടന്ന ഓടയിൽ വീണ് യുവാവിന് ദാരുണാന്ത്യം. ചേലക്കര വെങ്ങാനല്ലൂര്‍ വല്ലങ്ങിപ്പാറ പുത്തന്‍പീടികയില്‍ അബൂ താഹിർ(22) ആണ് അപകടത്തില്‍ മരിച്ചത്. വാഴക്കോട്-പ്ലാഴി സംസ്ഥാനപാതയിൽ കഴിഞ്ഞ ദിവസം രാത്രിയിലാണ് അപകടമുണ്ടായത്. ബൈക്കില്‍ ഒപ്പം ഉണ്ടായിരുന്ന പരക്കാട് സ്വദേശിയായ അനസിനെ പരിക്കുകളോടെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

വളവിൽ ബൈക്ക് നിയന്ത്രണം വിട്ടാണ് അപകടമുണ്ടായതെന്ന് നാട്ടുകാർ പറയുന്നു. തൃശൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് എതിര്‍ ദിശയിലേക്ക് പോയി ഇടിച്ചു. തുടർന്ന് റോഡരികിലെ സ്ലാബിട്ട് മൂടാത്ത കലുങ്കിന്റെ കുഴിയില്‍ വീഴുകയായിരുന്നു. അബൂ താഹിർ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ പരിക്കുകളോടെ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. അതേസമയം, സംഭവത്തിൽ പ്രതിഷേധവുമായി നാട്ടുകാർ രം​ഗത്തെത്തി. കരാർ കമ്പനിയുടെ അനാസ്ഥയാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ പറഞ്ഞു. 

സ്ഥിരമായി 'മൂക്കില്‍ തോണ്ടാറുണ്ടോ'?; നിങ്ങളെ കാത്തിരിക്കുന്നത് വലിയൊരു രോഗാവസ്ഥയെന്ന് ഗവേഷകര്‍

https://www.youtube.com/watch?v=Ko18SgceYX8

PREV
Read more Articles on
click me!

Recommended Stories

അരയ്ക്ക് കൈയും കൊടുത്ത് ആദ്യം ഗേറ്റിന് മുന്നിൽ, പിന്നെ പതിയെ പതിയെ പോ‍ർച്ചിലേക്ക്; പട്ടാപ്പകൽ സ്കൂട്ടറുമായി കടക്കുന്ന വീഡിയോ
ഭയന്ന് നിലവിളിച്ച് യാത്രക്കാർ, ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന്‍റെ മുന്നിലെ ടയർ ഊരിത്തെറിച്ചു; ഒഴിവായത് വൻ ദുരന്തം