
കോഴിക്കോട്: പിലാശ്ശേരിയിൽ ഉത്സവ പറമ്പില്‍ നിന്നും മടങ്ങിയ യുവാവ് പിന്നീട് മരിച്ചസംഭവം. കളരിക്കണ്ടി സ്വദേശി ബാബുവിന്‍റെ മരണം കൊലപാതകമെന്ന് നിഗമനം. തലക്കേറ്റ ക്ഷതമാണ് മരണ കാരണമെന്ന് പ്രാഥമിക പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവത്തില്‍ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു. ഉത്സപറമ്പില്‍ വെച്ച് ബാബുവിനെ ഒരു സംഘം മര്‍ദിച്ചതായി ബന്ധുക്കള്‍ പറഞ്ഞു. അക്രമത്തിനു കാരണം സ്വത്ത് തർക്കമാണെന്നും പറയുന്നു. ക്വട്ടേഷന്‍ സംഘം ഉൾപ്പെടെ ഉത്സവപ്പറമ്പിൽ എത്തിയിരുന്നതായും ബന്ധുക്കള്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. നേരത്തെ കൊല്ലത്ത് 18കാരനും ഉത്സവത്തിനിടെ നടന്ന സംഘർഷത്തിൽ കൊല്ലപ്പെട്ടിരുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam