
കോഴിക്കോട്: വാഹനാപകടത്തിൽ ജീപ്പിനടിയിലേക്ക് തെറിച്ചു വീണ യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു. കോഴിക്കോട് എടച്ചേരിയിൽ ആണ് സംഭവം. നിയന്ത്രണം വിട്ടു മറിഞ്ഞ സ്കൂട്ടർ ബൈക്കിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ യുവാവ് ജീപ്പിന്റെ അടിയിലേക്ക് തെറിച്ചു വീഴുകയായിരുന്നു. ജീപ് പെട്ടെന്ന് ബ്രേക്ക് ഇട്ടതിനാലാണ് ടയർ കയറാതെ യുവാവ് രക്ഷപ്പെട്ടത്.