വലക്കുന്ന് ചിറയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

Published : Feb 10, 2025, 10:31 AM IST
വലക്കുന്ന് ചിറയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

Synopsis

തൃശൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. വല്ലക്കുന്ന് മുരിയാട് റോഡിൽ വലക്കുന്ന് ചിറയിലാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

തൃശൂര്‍: തൃശൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. വല്ലക്കുന്ന് മുരിയാട് റോഡിൽ വലക്കുന്ന് ചിറയിലാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആളൂർ സ്വദേശി കോക്കാട്ട് വീട്ടിൽ കോളിൻസ്(51) ആണ് മരിച്ചത്. ഇന്നലെ രാത്രി ഇരുചക്ര വാഹനത്തിൽ പെട്രോൾ അടിക്കുന്നതിനായി വിട്ടിൽ നിന്ന് ഇറങ്ങിയതാണ് യുവാവ്.

വീട്ടിൽ തിരിച്ചെത്താത്തിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തെ തുടര്‍ന്ന് ആളൂര്‍ പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു. ഇന്‍ക്വസ്റ്റിനുശേഷം മൃതദേഹം പോസ്റ്റ്‍മോര്‍ട്ടത്തിനായി കൊണ്ടുപോകും. മുൻ പഞ്ചായത്ത് പ്രസിഡന്‍റ് പോള്‍ കോക്കാട്ടിന്‍റെ മകനാണ് കോളിൻസ്.

'സിഐക്ക് തിരിച്ചടി കിട്ടും, പൊലീസുകാരുടെ സൂക്കേട് തീർക്കാനറിയാം'; ഭീഷണിയുമായി സിപിഎം വയനാട് ജില്ലാ സെക്രട്ടറി

 

PREV
Read more Articles on
click me!

Recommended Stories

ഇലക്ഷൻ പ്രമാണിച്ച് മദ്യശാലകൾ അവധി, റബ്ബർ തോട്ടത്തിൽ ചാക്കിൽ ഒളിപ്പിച്ച നിലയിൽ മദ്യക്കുപ്പികൾ, പിടിച്ചെടുത്തു
തദ്ദേശ തെരഞ്ഞെടുപ്പ്: തിരുവനന്തപുരം ജില്ലയിൽ പോളിംഗ് വിതരണ- സ്വീകരണ കേന്ദ്രങ്ങളായ സ്കൂളുകൾക്ക് നാളെ അവധി