പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ഭീഷണിയുമായി സിപിഎം വയനാട് ജില്ലാ സെക്രട്ടറി കെ റഫീഖ്. പനമരം പൊലീസ് സ്റ്റേഷനിലെ സി ഐ അഷ്റഫ് ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെ പേരെടുത്ത് പറഞ്ഞാണ് വെല്ലുവിളി.

കല്‍പ്പറ്റ: പൊലീസ് ഉദ്യോഗസ്ഥരെ വെല്ലുവിളിച്ച് സിപിഎം വയനാട് ജില്ലാ സെക്രട്ടറി കെ റഫീഖ്. പനമരം പൊലീസ് സ്റ്റേഷനിലെ സി ഐ അഷ്റഫ് ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെ പേരെടുത്ത് പറഞ്ഞാണ് വെല്ലുവിളി. സിപിഎം നേതാക്കൾക്കെതിരെ പൊലീസ് കള്ളക്കേസ് എടുക്കുന്നുവെന്ന് ആരോപിച്ച് സംഘടിപ്പിച്ച പരിപാടിയിൽ ആയിരുന്നു പരാമർശം. സി ഐ അഷ്റഫ് തിരിച്ചടി അനുഭവിക്കേണ്ടി വരുമെന്നും പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരുടെ സൂക്കേട് തീർക്കാൻ അറിയാമെന്നുമാണ് പരാമർശം.

വളരെ ഉത്തരവാദിത്വത്തോടെ തന്നെയാണ് പറയുന്നതെന്നും അനുഭവിക്കാനുള്ള ഘട്ടമാണ് അഷ്റഫിന് വരാനുള്ളതെന്നും കെ റഫീഖ് വെല്ലുവിളിച്ചു. അനൂപെന്നും സുനിലെന്നും പറയുന്ന പൊലീസുകാര്‍ക്ക് കുറച്ചുകാലമായി സൂക്കേട് തുടങ്ങിയിട്ട്. ആ സൂക്കേട് തീര്‍ത്തുകൊടുക്കാനും അറിയാമെന്നും കെ റഫീഖ് പറഞ്ഞു. പനമരം പഞ്ചായത്തിലെ അവിശ്വാസ പ്രമേയത്തെ പഞ്ചായത്തംഗം ബെന്നി ചെറിയാൻ പിന്തുണച്ചതിന് പിന്നാലെ അദ്ദേഹം ആക്രമിക്കപ്പെട്ടത് വിവാദമായിരുന്നു. കേസിൽ സിപിഎം പ്രവർത്തകരാണ് അറസ്റ്റിലായത്. ഏരിയ കമ്മിറ്റി അംഗത്തിനും അമ്മയ്ക്കുമെതിരെ ബെന്നി ചെറിയാൻ അസഭ്യം പറഞ്ഞതിന് കേസ് എടുക്കാൻ പൊലീസ് തയ്യാറായില്ലെന്നും സിപിഎം ആരോപിക്കുന്നുണ്ട്.

ദില്ലിയിൽ നിർണായക നീക്കങ്ങൾ, അമിത്ഷായുടെ വസതിയിൽ ചർച്ച; അതിഷി മർലെന രാജി കത്ത് നൽകി, നിയമസഭ പിരിച്ചുവിട്ടു

YouTube video player