ആലപ്പുഴയിൽ റെയിൽവേ ട്രാക്കിന് സമീപം യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മരണകാരണം വൈദ്യുതാഘാതമേറ്റതെന്ന് സംശയം

Published : Sep 24, 2025, 08:19 PM IST
Man found dead near Railway Track

Synopsis

ഹരിപ്പാട് വെള്ളാന ജങ്ഷന് സമീപം റെയിൽവെ ട്രാക്കിനടുത്ത് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. റെയിൽവേയുടെ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റാണ് മരണമെന്ന് സംശയിക്കുന്നു. ട്രാക്കിന് സമീപത്ത് നിന്ന് ഉഗ്രശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് മൃതദേഹം കണ്ടത്

ഹരിപ്പാട് : റെയിൽവേ ട്രാക്കിന് സമീപം യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ പിലാപ്പുഴ പാട്ടുകാരൻ പറമ്പിൽ അനിലിന്റെയും സുഷമയുടെയും മകൻ അഖിലാണ്(ബാലു-26) മരിച്ചത്. വെള്ളാന ജങ്ഷന് സമീപം റെയിൽവേ ട്രാക്കിലെ ബോക്സിനോട് ചേർന്നാണ് അഖിലിനെ മരിച്ച നിലയിൽ കണ്ടത്. റെയിൽവേ ഉദ്യോഗസ്‌ഥരും പൊലീസും സ്‌ഥലത്തെത്തി പരിശോധന നടത്തി. റെയിൽവേയുടെ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റതാകാനാണ് സാധ്യതയെന്ന് റെയിൽവേ ഉദ്യോഗസ്ഥർ പറഞ്ഞു. ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ട്രാക്കിൽ വലിയ ശബ്ദ‌ം കേട്ട് സമീപവാസികൾ എത്തിയപ്പോൾ അഖിൽ താഴെ വീണു കിടക്കുകയായിരുന്നു. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. രേഷ്‌മയാണ് അഖിലിൻ്റെ ഭാര്യ. ഇവർ അഖിലവ് എന്ന മകനുമുണ്ട്.

PREV
KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കിടപ്പുമുറിയിൽ പാതിരാത്രി ഒന്നരക്ക് 'ഭീകര' ശബ്ദം, കട്ടിലിനടിയിൽ പത്തിവിടർത്തി ഭീമൻ രാജവെമ്പാല! വീട്ടുകാർ ഞെട്ടി, വനംവകുപ്പെത്തി പിടികൂടി
വിലയുണ്ട്, ആ വിവരങ്ങൾക്ക്! 4 ഇഞ്ച് വ്യാസമുള്ള ചെറിയ ദ്വാരത്തിലൂടെ അഴുക്കുചാലിൽ വീണ മൊബൈൽ ഫോൺ, മണിക്കൂറുകൾ നീണ്ട പരിശ്രമം, ഒടുവിൽ തിരികെയെടുത്തു