ഇടുക്കി സ്വദേശിയായ യുവാവ് പയ്യന്നൂരിൽ കൂട്ടുകാരോടൊപ്പം കുളത്തിൽ കുളിക്കുന്നതിനിടെ മുങ്ങി മരിച്ചു

Published : Jun 24, 2025, 07:37 PM IST
death

Synopsis

ഇതിനിടയിൽ വെള്ളത്തിൽ മുങ്ങിത്താഴുകയായിരുന്നു.

കണ്ണൂർ: പയ്യന്നൂരിൽ യുവാവ് കുളത്തിൽ മുങ്ങി മരിച്ചു. ഇടുക്കി സ്വദേശി അഖിൽ അഗസ്റ്റിനാണ് മരിച്ചത്. വൈകുന്നേരം അഞ്ചരയോടെയാണ് സംഭവം. കൂട്ടുകാരോടൊപ്പം കുളിക്കാൻ എത്തിയതായിരുന്നു അഖിൽ. ഇതിനിടയിൽ വെള്ളത്തിൽ മുങ്ങിത്താഴുകയായിരുന്നു. ഉടൻ തന്നെ നാട്ടുകാരും സുഹൃത്തുക്കളും ചേർന്ന് രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.

PREV
Read more Articles on
click me!

Recommended Stories

രേഖകളില്ലാതെ കശ്മീരിൽ ചൈനീസ് പൗരൻ, ഫോണിൽ സെർച്ച് ചെയ്തത് 'ആർപിഎഫ് വിന്യാസം, ആർട്ടിക്കിൾ 370' എന്നിവയെക്കുറിച്ച്
'ചേച്ചീ അമ്മ ഉണരുന്നില്ല', കുട്ടികളുടെ കരച്ചിൽ കേട്ടെത്തിയപ്പോൾ 35കാരി കിടക്കയിൽ മരിച്ച നിലയിൽ, ഭർത്താവ് മിസ്സിംഗ്; അന്വേഷണം