Suicide|ബൈക്കിലെത്തി പാലത്തിന് സമീപം പാർക്ക് ചെയ്ത് യുവാവ് കായലിലേയ്ക്ക് ചാടി, കണ്ടെത്താൻ ഊർജിത ശ്രമം

By Web TeamFirst Published Nov 22, 2021, 10:09 PM IST
Highlights

മൊബൈൽ ഫോണും ഐഡന്റിറ്റി കാർഡും സംഭവ സ്ഥലത്ത് വച്ചിരുന്ന ബൈക്കിൽ നിന്ന് പൊലീസിന് ലഭിച്ചു. ചേർത്തലയിൽ നിന്ന് എത്തിയ അഗ്നിശമന സേനയുടെ മുങ്ങൽ വിദ്ഗദ്ധർ തെരച്ചിൽ നടത്തിയെങ്കിലും രാത്രിയോടെ നിർത്തുകയായിരുന്നു. 

ചേർത്തല: ചെങ്ങണ്ട പാലത്തിൽ നിന്ന് യുവാവ് കായലിലേയ്ക്ക് ചാടി. അഗ്നിശമന സേനയുടെ മുങ്ങൽ വിദ്ഗദ്ധർ രാത്രി വരെ തെരച്ചിൽ നടത്തിയെങ്കിലും കണ്ടത്താനായില്ല. തുമ്പോളി പീഡികപറമ്പിൽ സെന്റ് ജോസഫ് ബാബുവിന്റെ മകൻ ഡേവിഡ് ജിൻസ് (24) ആണ് കായലിലേയ്ക്ക് ചാടിയത്. എറണാകുളം കേന്ദ്രീകരിച്ചുള്ള സ്വകാര്യ ഫുഡ് കമ്പിനിയിലെ സെയിൽസ് എക്സിക്യൂട്ടീവായി ജോലി ചെയ്യുന്ന ഡേവിഡ് ജീൻസ് ഇന്ന്  ഉച്ചയ്ക്ക് 12 മണിയോടെ ഇരുചക്ര വാഹനത്തിൽ എത്തിയായിരുന്നു പാലത്തിൽ നിന്നും താഴെയ്ക്ക് ചാടിയത്.

യുവാവ് ഭാര്യ വീട്ടിൽ മരിച്ച നിലയിൽ; മരണത്തിൽ ദുരൂഹതയെന്ന് യുവാവിന്‍റെ ബന്ധുക്കള്‍

പലവട്ടം വെള്ളത്തിന്റെ മുകളിൽ കൈകൾ ഉയർത്തിരുന്നതായി ദൃക്സാക്ഷികളായ നാട്ടുകാർ പറഞ്ഞു. മൊബൈൽ ഫോണും ഐഡന്റിറ്റി കാർഡും സംഭവ സ്ഥലത്ത് വച്ചിരുന്ന ബൈക്കിൽ നിന്ന് പൊലീസിന് ലഭിച്ചു. ചേർത്തലയിൽ നിന്ന് എത്തിയ അഗ്നിശമന സേനയുടെ മുങ്ങൽ വിദ്ഗദ്ധർ തെരച്ചിൽ നടത്തിയെങ്കിലും രാത്രിയോടെ നിർത്തുകയായിരുന്നു. തെരച്ചിൽ ചൊവ്വാഴ്ചയും തുടരും.

അയ്യായിരം രൂപയ്ക്ക് ജീവനെടുത്തു! കൊള്ളപ്പലിശക്കാരുടെ ഭീഷണികാരണം പെയിന്റിംഗ് തൊഴിലാളി ജീവനൊടുക്കി

ചില ശാരീരിക അസുഖങ്ങൾ ഉണ്ടായിരുന്ന ഡേവിഡ് ജീൻസിന് കഴിഞ്ഞ കുറെ ദിവസങ്ങൾക്ക് മുമ്പ് അൾസർ സ്വീകരിച്ചിരുന്നതായും, ഇതെ കുറിച്ച് മാനസിക വിഷമത്തിലായിരുന്നുവെന്നും ബന്ധുക്കൾ പറഞ്ഞു. നാളെ മുങ്ങൽ വിദഗദ്ധരുടെ സഹായതോടെ തെരരച്ചിൽ കൂടുതൽ ശക്തമാക്കാനും വേണ്ടി വന്നാൽ നേവിയുടെ സഹായം തേടുമെന്നും തഹസിൽദാർ ആർ. ഉഷ പറഞ്ഞു. 

(ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസലിംഗ് പിന്തുണക്കായി ഈ നമ്പറുകളിൽ വിളിക്കാം 1056, 0471- 2552056)

click me!