വയനാട് സുൽത്താൻ ബത്തേരിയിൽ നിരോധിത പുകയില ഉല്‍പന്നങ്ങളുമായി ഒരാൾ പിടിയിൽ. നായ്ക്കട്ടി മാളപ്പുര റഷീദ് ആണ് പിടിയിലായത്. അസ്വാഭാവികമായി കണ്ട ഇയാളെ പരിശോധിച്ചതോടെയാണ് 80 പാക്കറ്റ് ഹാന്‍സും നാല് പാക്കറ്റ് കൂള്‍ലിപ്പും കണ്ടെടുത്തത്.
സുല്‍ത്താന്‍ ബത്തേരി: നിരോധിത പുകയില ഉല്‍പന്നങ്ങളുമായി നാല്‍പ്പത്തിമൂന്നുകാരനെ പൊലീസ് പിടികൂടി. നായ്ക്കട്ടി മാളപ്പുര റഷീദ് എന്നയാളെയാണ് ബത്തേരി പൊലീസും ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും ചേര്‍ന്ന് പിടികൂടിയത്. നഗരത്തില്‍ ചുറ്റിത്തിരിയുന്നത് കണ്ട് പൊലീസ് പിടികൂടി പരിശോധിക്കുകയായിരുന്നു. തുടർന്ന് കയ്യിലുണ്ടായിരുന്ന സഞ്ചിയില്‍ നിന്ന് 80 പാക്കറ്റ് ഹാന്‍സും നാല് പാക്കറ്റ് കൂള്‍ലിപ്പുമാണ് പിടിച്ചെടുത്തത്. ബത്തേരി സ്റ്റേഷന്‍ സബ് ഇന്‍സ്പെക്ടര്‍ സി നൗഫലിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക






