എറണാകുളം പള്ളുരുത്തിയിൽ യുവാവിനെ കുത്തിക്കൊന്നു; ഒരാൾ അറസ്റ്റിൽ

Published : May 31, 2026, 08:24 AM IST
Palluruthy Murder

Synopsis

എറണാകുളത്ത് യുവാവിനെ കുത്തിക്കൊന്നു. പള്ളുരുത്തി വെളിയിൽ രാത്രി 10 മണിയോടെയാണ് അക്രമം നടന്നത്. സംഭവത്തിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. ജെൻസൻ എന്നയാളാണ് അറസ്റ്റിലായത്. 

കൊച്ചി: എറണാകുളം പള്ളുരുത്തിയിൽ യുവാവിനെ കുത്തിക്കൊന്നു. അയ്യംവേലി പറമ്പിൽ കണ്ണൻ ആണ് മരിച്ചത്. സംഭവത്തിൽ ജെൻസൻ എന്നയാളെ തേവര പൊലീസ് പിടികൂടി. ഇയാളുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി.

പള്ളുരുത്തി വെളിയിൽ രാത്രി 10 മണിയോടെയായിരുന്നു സംഭവം. ജെൻസന്റെ സുഹൃത്തിന്റെ മകളുമായി കണ്ണൻ അടുപ്പത്തിലായതാണ് കൊലയ്ക്ക് കാരണമെന്നാണ് പൊലീസ് പറയുന്നത്. മുൻപും ജെൻസനും കണ്ണനും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ഇന്നലെ അർധരാത്രി ഇരുവരും വീണ്ടും ഏറ്റുമുട്ടുകയായിരുന്നു.

സംഘർഷത്തിനിടെ കയ്യിൽ ഉണ്ടായിരുന്ന കത്തിയെടുത്ത് ജെൻസൻ കണ്ണനെ കുത്തുകയായിരുന്നു. പെൺസുഹൃത്തിന്റെ അച്ഛനും മറ്റൊരാളും കൊല നടക്കുമ്പോൾ സ്ഥലത്തുണ്ടായിരുന്നു. ഇരുവരെയും കേസിൽ പ്രതി ചേർത്തു. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തിയിരുന്നു. മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റി. രാവിലെ 10 മണിയോടെ പോസ്റ്റ് മോർട്ടം നടക്കും.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ചെവിയില്‍ ടാഗ് നമ്പര്‍, ജഡം കല്ലില്‍ കെട്ടിതാഴ്ത്തിയ നിലയില്‍; കൊടിയത്തൂരിൽ പുഴയില്‍ പോത്തിന്‍റെ ജഡം കണ്ടെത്തി
ക്രിക്കറ്റ് പരിശീലനത്തിനെത്തിയ കുട്ടിയെ പീഡിപ്പിച്ച പരിശീലകന് 16 വർഷം കഠിനതടവും 24,000 രൂപ പിഴയും