തിരുവോണ ദിനത്തിൽ കത്തിക്കുത്ത്; വർക്കലയിൽ യുവാവ് കൊല്ലപ്പെട്ടു, കുത്തേറ്റത് നെഞ്ചിനും പിൻഭാഗത്തും

Published : Aug 26, 2026, 06:22 PM IST
Varkala Murder

Synopsis

വർക്കലയിൽ തിരുവോണ ദിനത്തിൽ ഉണ്ടായ കത്തിക്കുത്തിൽ യുവാവ് കൊല്ലപ്പെട്ടു. മുത്താന സ്വദേശി പ്രിജു ആണ് കൊല്ലപ്പെട്ടത്. വർക്കല കല്ലമ്പലം അതിർത്തി പ്രദേശത്ത് ഇന്ന് വൈകുന്നേരം അഞ്ചുമണിയോടെ ആണ് കൊലപാതകം നടന്നത്.

തിരുവനന്തപുരം: വർക്കല മുത്താനയിൽ തിരുവോണ ദിനത്തിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തി. മുത്താന സ്വദേശി പ്രൈജു എന്നു വിളിക്കുന്ന പ്രിജു (32) ആണ് കൊല്ലപ്പെട്ടത്. വർക്കല കല്ലമ്പലം അതിർത്തി പ്രദേശത്താണ് സംഭവം. സുഹൃത്തുക്കളോടൊപ്പം മദ്യപിച്ചിരിക്കെ സ്ഥലത്തെത്തിയ അഞ്ചംഗ സംഘവുമായി ഉണ്ടായ വാക്കേറ്റമാണ് കത്തിക്കുത്തിൽ കലാശിച്ചത്.

കല്ലമ്പലം പൊലീസ് സ്റ്റേഷൻ പരിധിയിൽ ഇന്ന് വൈകുന്നേരം അഞ്ചുമണിയോടെ ആണ് സംഭവം. മുത്താന കൊച്ചാരുംപൊയ്കയിൽ സുഹൃത്തുക്കളോടൊപ്പം മദ്യപിച്ചിരിക്കെ ഗൗരികൃഷ്ണൻ, അമ്പാടി എന്നിവരടങ്ങുന്ന അഞ്ചംഗ സംഘം സ്ഥലത്തെത്തി. തുടർന്ന് ഷിജുവുമായി വാക്കേറ്റം ഉണ്ടാകുകയും അടിപിടിയിൽ കലാശിക്കുകയും ചെയ്തു. ഇതിനിടയിലാണ് ഗൗരികൃഷ്ണൻ കയ്യിൽ കരുതിയിരുന്ന കത്തി എടുത്ത് പ്രിജുവിനെ കുത്തിയത്.

പ്രിജുവിൻ്റെ നെഞ്ചിൽ രണ്ടു കുത്തും പിൻഭാഗത്തായി ഒരു കുത്തും ഏറ്റിട്ടുണ്ട്. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. വർക്കല, കല്ലമ്പലം, അയിരൂർ, പള്ളിക്കൽ എന്നീ പൊലീസ് സ്റ്റേഷനുകളിലെ സർക്കിൾ ഇൻസ്പെക്ടർമാരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്ത് എത്തിയിട്ടുണ്ട്. വർക്കല ഡിവൈഎസ്പിയും സ്ഥലത്തുണ്ട്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പയ്യന്നൂർ ധനരാജ് വധക്കേസിൽ അന്തിമ വാദം പൂർത്തിയായി; നവംബർ 25ന് കോടതി വിധി പറയും, 20 ആർഎസ്എസ്-ബിജെപി പ്രവർത്തകർ പ്രതികൾ
സ്ത്രീകൾ ഉൾപ്പെട്ട കുടുംബത്തെ ഉപദ്രവിച്ചു, തടയാനെത്തിയ ആളിനും മര്‍ദനം; യുവാവ് അറസ്റ്റിൽ