മൊബൈൽ ടവറിന് മുകളിൽ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി, ഒടുവിൽ താഴെയിറങ്ങിയത് മക്കൾ എത്തി സംസാരിച്ചപ്പോൾ

Published : Jun 06, 2023, 12:49 PM IST
മൊബൈൽ ടവറിന് മുകളിൽ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി, ഒടുവിൽ താഴെയിറങ്ങിയത് മക്കൾ എത്തി സംസാരിച്ചപ്പോൾ

Synopsis

മൊബൈൽ ടവറിൽ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി ഒടുവിൽ മക്കൾ അനുനയിപ്പിച്ച് താഴെയിറക്കി

ഇടുക്കി: മറയൂർ പെട്രോൾ പമ്പ് ജംക്ഷനിൽ മൊബൈൽ ടവർ മുകളിൽ കയറിയ യുവാവ് ആത്മഹത്യാ ഭീഷണി മുഴക്കി. സംഭവം ഏറെ നേരം പ്രദേശവാസികളെ പരിഭ്രാന്തിയിലാക്കി. മറയൂർ മിഷൻ വയൽ സ്വദേശി നരി എന്നറിയപ്പടുന്ന മണികണ്ഠപ്രഭു (35) ആണ് ആത്മഹത്യാഭീഷണി മുഴക്കിയത്.  കുടുംബ പ്രശ്നത്തെ തുടർന്ന് ഇന്നലെ ഉച്ചയോടെ കൂടി മൊബൈൽ ടവർ മുകളിൽ കയറിയ മണികണ്ഠപ്രഭു താഴേക്കു ചാടുമെന്ന് അറിയിച്ച് ഭീഷണി മുഴക്കുകയായിരുന്നു. 

തുടർന്ന് മറയൂർ സിഐറ്റിസി മുരുകന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി. ആദ്യം പൊലീസും നാട്ടുകാരും ചേർന്ന് മണികണ്ഠ പ്രഭുവിനെ അനുനയിപ്പിക്കാൻ ശ്രമിച്ചുവെങ്കിലും താഴെക്കിറങ്ങിയില്ല. മണികണ്ഠപ്രഭുവിന്റെ മക്കളെ സ്ഥലത്തെത്തിച്ചു. ഇവർ അച്ഛനോട് സംസാരിപ്പിച്ച ശേഷമാണ് ഇയാൾ താഴെ ഇറങ്ങാൻ സമ്മതിച്ചത്. ആദ്യം മണികണ്ഠ പ്രഭു ടവറിനു മുകളിൽനിന്ന് താഴേക്ക് ഇറങ്ങാൻ വിസമ്മതിച്ചപ്പോൾ 42 കി ലോമീറ്റർ അകലെയുള്ള മൂന്നാറിൽ നിന്നു ഫയർഫോഴ്സിനെ എത്തിക്കാനുള്ള ശ്രമം നടന്നിരുന്നു. പിന്നീട് മണികണ്ഠ പ്രഭു ഇറങ്ങിയ തിനെ തുടർന്ന് ഫയർഫോഴ്സ് ഇടവഴിക്ക് തിരികെ മടങ്ങുകയായിരുന്നു.

Read more: 'അയൽവാസി കണ്ടത് അനക്കമില്ലാതെ കിടക്കുന്ന വയോധികയെ'; കോഴിക്കോട് 74-കാരി ബലാത്സംഗ ശ്രമത്തിനിടെ മരിച്ചു, അറസ്റ്റ്

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക.  ടോള്‍ ഫ്രീ നമ്പര്‍:  Toll free helpline number: 1056, 0471-2552056)

PREV
Read more Articles on
click me!

Recommended Stories

സിന്ധുവെന്ന് വിളിപ്പേര്, ആരുമറിയാതെ ഒറ്റമുറി വീട്ടിൽ വെച്ച് എല്ലാം തയ്യാറാക്കും, സ്കൂട്ടറിലെത്തിക്കും, സ്ഥലം ഉടമയ്ക്കും പങ്ക്, ചാരായവുമായി ഒരാൾ പിടിയിൽ
മലയാറ്റൂരിൽ 19 കാരിയുടെ മരണം; നിർണ്ണായക സിസിടിവി ദൃശ്യം പുറത്ത്, ചിത്രപ്രിയയുടേത് കൊലപാതകം തന്നെ, തലക്ക് ആഴത്തിൽ മുറിവും