അമ്പലപ്പുഴയിൽ ചൂട് സഹിക്കാനാവാതെ ഭാര്യ മുറ്റത്ത് തുണി വിരിച്ച് കിടന്നു, ഭർത്താവ് യുവതിയെയും മകളെയും ക്രൂരമായി മർദ്ദിച്ചു, കേസ്

Published : Apr 18, 2026, 08:08 PM IST
kerala police vehicle

Synopsis

അമ്പലപ്പുഴയിൽ കനത്ത ചൂട് കാരണം വീടിന് പുറത്ത് കിടന്നുറങ്ങിയ ഭാര്യയെ ഭർത്താവ് ക്രൂരമായി മർദ്ദിച്ചു. തടയാൻ ശ്രമിച്ച പതിനാറുകാരിയായ മകൾക്കും മർദ്ദനമേറ്റ സംഭവത്തിൽ, ഭാര്യയുടെ പരാതിയിൽ പൊലീസ് കേസെടുത്തു.

അമ്പലപ്പുഴ: കഠിനമായ ചൂട് സഹിക്കാനാവാതെ രാത്രിയിൽ വീടിന്റെ മുറ്റത്ത് കിടന്നുറങ്ങിയ ഭാര്യയെ ഭർത്താവ് ക്രൂരമായി മർദ്ദിച്ചു. കാക്കാഴം സ്വദേശിയായ യുവാവിനെതിരെയാണ് അമ്പലപ്പുഴ പൊലീസ് കേസെടുത്തത്. തടയാനെത്തിയ പതിനാറുകാരിയായ മകൾക്കും മർദ്ദനമേറ്റു.

വ്യാഴാഴ്ച രാത്രി 10.30-ഓടെയായിരുന്നു സംഭവം. വീടിനുള്ളിലെ ചൂട് കാരണം കിടപ്പുമുറിയിൽ നിന്നും മുറ്റത്തിറങ്ങി തുണി വിരിച്ച് കിടക്കുകയായിരുന്നു പരാതിക്കാരി. ഇത് കണ്ടു പ്രകോപിതനായ ഭർത്താവ്, പരിസരവാസികളായ യുവാക്കളെ കാണിക്കാനാണ് മുറ്റത്ത് കിടക്കുന്നതെന്ന് ആക്രോശിച്ചുകൊണ്ട് മർദ്ദിക്കുകയായിരുന്നു.

ഭാര്യയുടെ നടുവിന് ചവിട്ടുകയും മുടിക്ക് കുത്തിപ്പിടിച്ച് ക്രൂരമായി ഉപദ്രവിക്കുകയും ചെയ്തു. അമ്മയെ രക്ഷിക്കാൻ ശ്രമിച്ച മകളെയും ഇയാൾ മർദ്ദിച്ചു. ഭാര്യ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരമുള്ള വകുപ്പുകൾ ഉൾപ്പെടെ ചുമത്തിയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

അമ്മവീട്ടിൽ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയ പത്താം ക്ലാസുകാരൻ പുഴയില്‍ മുങ്ങിമരിച്ചു
കൊടുംചൂട്: കാസർകോട് ജോലി ചെയ്യുന്നതിനിടെ യുവാവിന് സൂര്യാതപമേറ്റു, ചികിത്സ തേടി