സാക്ഷി പറഞ്ഞതിന്‍റെ വൈരാഗ്യം, യുവാവിനെ രണ്ടംഗ സംഘം വെട്ടി, ഗുരുതര പരിക്ക്

Published : Jun 19, 2026, 11:30 PM IST
Attack

Synopsis

കഴിഞ്ഞവർഷം ഫെബിന്റെ സുഹൃത്തിനെ ഏഴംഗസംഘം ആക്രമിച്ചിരുന്നു. ഈ കേസിലെ ദൃക്സാക്ഷിയാണ് ഫെബിൻ.

തിരുവനന്തപുരം: കഠിനംകുളത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം. സുഹൃത്തിനെ ആക്രമിച്ച കേസിൽ സാക്ഷി പറഞ്ഞതിനാണ് യുവാവിനെ കൊല്ലാൻ ശ്രമിച്ചത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. ചിറ്റാറ്റുമുക്ക് സ്വദേശി ഫെബിൻ ആണ് രണ്ടംഗ സംഘത്തിന്റെ ആക്രമണത്തിനിരയായത്. കഴിഞ്ഞവർഷം ഫെബിന്റെ സുഹൃത്തിനെ ഏഴംഗസംഘം ആക്രമിച്ചിരുന്നു. ഈ കേസിലെ ദൃക്സാക്ഷിയാണ് ഫെബിൻ. കോടതിയിൽ സാക്ഷി പറഞ്ഞതിന്റെ വൈരാഗ്യത്തിലാണ് സംഘം ഫെബിനെ ആക്രമിച്ചത്. അന്നത്തെ കേസിലെ പ്രതികളായ വിനോദ്, ക്ലിന്റൺ എന്നിവരാണ് ആക്രമിച്ചത്. ഫെബിന്റെ ഇരു കൈകൾക്കും ഗുരുതരമായി പരിക്കേറ്റു. ഫെബിൻ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഓട്ടോ തകർത്തു, മത്സ്യത്തൊഴിലാളിയെ വെട്ടി; വിഴിഞ്ഞത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് യുവാവ്, അറസ്റ്റ്
സ്കൂളിൽ തമ്മിൽത്തല്ല്, മതിൽ ചാടിക്കടക്കാൻ ശ്രമിക്കുന്നതിനിടെ ഗേറ്റിലെ കമ്പി വിദ്യാർഥിയുടെ ശരീരത്തിൽ തുളച്ചുകയറി, രക്ഷിച്ച് ഫയർഫോഴ്സ്