സ്കൂളിൽ തമ്മിൽത്തല്ല്, മതിൽ ചാടിക്കടക്കാൻ ശ്രമിക്കുന്നതിനിടെ ഗേറ്റിലെ കമ്പി വിദ്യാർഥിയുടെ ശരീരത്തിൽ തുളച്ചുകയറി, രക്ഷിച്ച് ഫയർഫോഴ്സ്

Published : Jun 19, 2026, 09:54 PM IST
student firefighters

Synopsis

തിരുവനന്തപുരം പട്ടത്ത് സ്കൂൾ വിദ്യാർഥികൾ തമ്മിലുള്ള സംഘർഷത്തിനിടെ ഓടി രക്ഷപ്പെടാൻ ശ്രമിച്ച പത്താം ക്ലാസ് വിദ്യാർഥിയുടെ ശരീരത്തിൽ ഗേറ്റിന്റെ കമ്പി തുളച്ചുകയറി. വിവരമറിഞ്ഞെത്തിയ ഫയർഫോഴ്സ് സംഘം കമ്പി മുറിച്ചുമാറ്റി വിദ്യാർഥിയെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചു. 

തിരുവനന്തപുരം: പട്ടത്തെ സ്വകാര്യ സ്‌കൂളിലെ വിദ്യാർഥികൾ തമ്മിലുണ്ടായ സംഘർഷത്തിന് പിന്നാലെ ഓടി രക്ഷപ്പെടാൻ ശ്രമിച്ച വിദ്യാർഥിക്ക് മതിലിലെ ഗേറ്റിന്‍റെ കമ്പി തുളച്ചുകയറി ഗുരുതര പരിക്ക്. ഇന്ന് വൈകുന്നേരമായിരുന്നു സംഭവം. കുട്ടികൾ തമ്മിലുണ്ടായ വഴക്ക് സംഘർഷത്തിലെത്തിയതോടെ ഓടിയെത്തിയ പത്താം ക്ലാസ് വിദ്യാർഥി പട്ടം എൽഐസി ലൈനിലെ വീടിന്‍റെ മതിൽ ചാടിക്കടക്കാൻ ശ്രമിക്കവേയായിരുന്നു അപകടം.

വീടിന്‍റെ സൺഷേഡിലൂടെ ഓടിയെത്തിയ കുട്ടി താഴേക്ക് ചാടുന്നതിനിടെ ഗേറ്റിൽ സ്ഥാപിച്ചിരുന്ന ഏകദേശം 35 മില്ലീ മീറ്റർ‌ നീളവും 3 മില്ലീ മീറ്റർ വ്യാസവുമുള്ള ഇരുമ്പ് കമ്പിയാണ് വിദ്യാർത്ഥിയുടെ പിൻഭാഗത്തിലൂടെ ശരീരത്തിന്‍റെ ഉള്ളിലേക്ക് കയറി കുടുങ്ങിയത്. കമ്പിയിൽ കോർത്തുപോയ വിദ്യാർഥിക്ക് അനങ്ങാൻ പോലും കഴിയാത്ത അവസ്ഥയായി. ഇതോടെ സമീപത്തുണ്ടായിരുന്നവർ തിരുവനന്തപുരം ഫയർഫോഴ്സിനെ വിവരം അറിയിക്കുകയായിരുന്നു.

വിവരമറിഞ്ഞ് തിരുവനന്തപുരം ഫയർ സ്റ്റേഷനിൽ നിന്നും ഗ്രേഡ് അസിസ്റ്റന്‍റ് സ്റ്റേഷൻ ഓഫീസർ ഷെഹീന്‍റെ നേതൃത്വത്തിലുള്ള ഫയർഫോഴ്‌സ് സംഘം ഉടനടി സ്ഥലത്തെത്തി. ഏകദേശം 25 സെന്‍റീമീറ്ററോളം ശരീരത്തിലേക്ക് കമ്പി തുളച്ചുകയറുകയായിരുന്നു. അരമണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് കുട്ടിയെ രക്ഷിക്കാനായത്. അത്യാധുനിക കട്ടിംഗ് ഉപകരണങ്ങൾ ഉപയോഗിച്ച് വിദ്യാർഥിയുടെ ശരീരത്തിൽ തറഞ്ഞുനിന്ന ഇരുമ്പുകമ്പികൾ അതീവ ശ്രദ്ധയോടെ ഫയർഫോഴ്‌സ് സംഘം മുറിച്ചുമാറ്റി. തുടർന്ന് ഫയർഫോഴ്‌സിന്‍റെ ആംബുലൻസിൽ തന്നെ വിദ്യാർഥിയെ ഉടൻ തിരുവനന്തപുരം മെഡിക്കൽ കോളെജ് ആശുപത്രിയിൽ എത്തിക്കുകയും വിദഗ്ധ ചികിത്സ ലഭ്യമാക്കുകയുമായിരുന്നു.കുട്ടി തീവ്രപരിചരണ വിഭാഗത്തിലാണെന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ പറഞ്ഞു.

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

മാതാപിതാക്കൾക്ക് സംശയം, പരിശോധിച്ചപ്പോൾ 15 കാരി ഗർഭിണി, 24കാരനെ അറസ്റ്റ് ചെയ്ത് പൊലീസ്, സംഭവം കോന്നിയിൽ
തിരുവനന്തപുരത്തുകാർ കലിപ്പിൽ! ഐഎഫ്എഫ്കെ കൊച്ചിയിലേക്ക് മാറ്റുമെന്ന് ബജറ്റിൽ സൂചന, തലസ്ഥാനത്തെ കൂട്ടായ്മകൾ രംഗത്ത്