കയ്യിൽ ബ്ലേഡ്, ദേഹത്ത് മുറിവേറ്റ പാടുകൾ, അടൂരിൽ പരിഭ്രാന്തിപരത്തി യുവാവ്; പൊലീസെത്തി, ആശുപത്രിയിലേക്ക് മാറ്റി

Published : Feb 03, 2025, 09:05 PM IST
കയ്യിൽ ബ്ലേഡ്, ദേഹത്ത് മുറിവേറ്റ പാടുകൾ, അടൂരിൽ പരിഭ്രാന്തിപരത്തി യുവാവ്; പൊലീസെത്തി, ആശുപത്രിയിലേക്ക് മാറ്റി

Synopsis

വാഹനങ്ങൾക്കിടയിലൂടെ അലക്ഷ്യനായി നടന്ന യുവാവ് ഒടുവിൽ കെഎസ്ആർടിസി ബസിൽ കയറി പിന്നിലെ സീറ്റിലിരുന്നു.

പത്തനംതിട്ട: അടൂർ നഗരത്തിൽ കയ്യിൽ ബ്ലേഡുമായി പരിഭ്രാന്തി പരത്തി യുവാവ്.  കെഎസ്ആർടിസി ബസ്സിനുള്ളിലും വഴിയാത്രക്കാരോടും ബഹളം വെച്ച യുവാവിനെ ഒടുവിൽ നാട്ടുകാരുടെ സഹായത്തോടെ പൊലീസ് കീഴ്പ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി. ഇയാളുടെ ദേഹത്ത് മുറിവേറ്റ പാടുകളുണ്ട്. ഷർട്ടിലും ചോര പടർന്നിരുന്നു.

വാഹനങ്ങൾക്കിടയിലൂടെ അലക്ഷ്യനായി നടന്ന യുവാവ് ഒടുവിൽ കെഎസ്ആർടിസി ബസിൽ കയറി പിന്നിലെ സീറ്റിലിരുന്നു. ഇതിനിടെ പൊലീസ് വിവരമറിഞ്ഞ് സ്ഥലത്തെത്തി. പിന്നീട് നാട്ടുകാരുടെ സഹായത്തോടെ ഇയാളെ ആംബുലൻസിലേക്ക് മാറ്റി.
മദ്യലഹരിയിൽ യുവാവ് സ്വയം മുറിവേൽപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. 

യുവാവിനെ പിടികൂടി ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ ആംബുലൻസിൽ നിന്ന് പുറത്ത് ചാടാനും ഇയാൾ ശ്രമിച്ചിരുന്നു. യുവാവിന്‍റെ ബന്ധുക്കളെ കണ്ടെത്തി വിവരമറിയിക്കുമെന്ന് പൊലീസ് അറിയിച്ചു.

Read More :  തൃത്താലയിൽ വയോധികനെ ഫോർച്യൂണർ കാർ ഇടിച്ചിട്ടു, ദാരുണാന്ത്യം; നിർത്താതെ പോയ വാഹനം ഒടുവിൽ പിന്തുടർന്ന് പിടികൂടി

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക.  ടോള്‍ ഫ്രീ നമ്പര്‍:  Toll free helpline number: 1056, 0471-2552056) 
 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ക്ഷേത്രത്തിൽ ഉത്സവം കണ്ട് അച്ഛനൊപ്പം സ്‌കൂട്ടറിൽ മടങ്ങുമ്പോൾ അപകടം; കാറിടിച്ച് ആറ് വയസുകാരൻ മരിച്ചു
ആറ് പതിറ്റാണ്ടുകാലത്തെ കോൺഗ്രസ് ഭരണത്തിന് അവസാനമാകുന്നു; ജയിച്ച വിമതയുടെ പിന്തുണ ഉറപ്പാക്കി എൽഡിഎഫ്, പെരിങ്ങോട്ടുകുറിശിയിൽ ഭൂരിപക്ഷം ഉറപ്പിച്ചു