സ്ത്രീക്കും കുട്ടിക്കുമൊപ്പം സ്കൂട്ടറിൽ യാത്ര, കാറിടിച്ച് ബസിനടിയിലേക്ക് വീണു; യുവതിക്ക് ദാരുണാന്ത്യം

Published : Apr 15, 2024, 12:13 PM ISTUpdated : Apr 15, 2024, 12:24 PM IST
സ്ത്രീക്കും കുട്ടിക്കുമൊപ്പം സ്കൂട്ടറിൽ യാത്ര, കാറിടിച്ച് ബസിനടിയിലേക്ക് വീണു; യുവതിക്ക് ദാരുണാന്ത്യം

Synopsis

മൃതദേഹം ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും

മലപ്പുറം: വണ്ടൂരിൽ ബസിന്റെ പിൻചക്രം കയറി ഇറങ്ങി സ്കൂട്ടർ യാത്രക്കാരിയായ യുവതിക്ക് ദാരുണാന്ത്യം. ഓട്ടോറിക്ഷയെ മറികടക്കാൻ ശ്രമിച്ച കാര്‍ സ്കൂട്ടറിൽ ഇടിച്ചതിനെ തുടര്‍ന്നാണ് അപകടം ഉണ്ടായത്.  മലപ്പുറം നടുവത്തു സ്വദേശി ഹുദ (24)യാണ് മരിച്ചത്. സ്കൂട്ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് വാഹനം ഓടിച്ചിരുന്ന ബന്ധുവായ സ്ത്രീക്കും ഒപ്പമുണ്ടായിരുന്ന സ്വന്തം കുഞ്ഞിനുമൊപ്പം ഹുദയും റോഡ‍ിൽ വീണു. പാണ്ടിക്കാട് നിന്ന്  നിലമ്പൂരിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസിന്റെ പിൻചക്രം റോഡിൽ വീണ ഹദയുടെ ശരീരത്തിലൂടെ കയറിയിറങ്ങി. സംഭവ സ്ഥലത്ത് തന്നെ ഹുദ മരിച്ചു. ഒപ്പമുണ്ടായിരുന്ന സ്ത്രീയും കുട്ടിയും പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. മൃതദേഹം ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. സംഭവത്തിൽ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV
Read more Articles on
click me!

Recommended Stories

വാതിൽ തുറന്നു കിടക്കുന്നു, ഭണ്ഡാരം തകർത്ത നിലയിൽ; നീലേശ്വരത്തെ ഭ​ഗവതി ക്ഷേത്രത്തിൽ കവർച്ച; ദേവീവി​ഗ്രഹത്തിലെ തിരുവാഭരണം മോഷ്ടിച്ചു
വീട്ടിനുള്ളിലേക്ക് കയറിയപ്പോൾ മുൻഭാഗത്തെ പടിയിൽ പാമ്പ്, അറിയാതെ ചവിട്ടി, കടിയേറ്റ് മൂന്നാം ക്ലാസുകാരൻ മരിച്ചു