വീട്ടുമുറ്റത്ത് നിന്ന് രണ്ടര വയസുള്ള മകന് ചോറ് വാരിക്കൊടുക്കുന്നതിനിടെ പാമ്പ് കടിച്ചു; യുവതി മരിച്ചു

Published : May 28, 2025, 09:52 PM IST
വീട്ടുമുറ്റത്ത് നിന്ന് രണ്ടര വയസുള്ള മകന് ചോറ് വാരിക്കൊടുക്കുന്നതിനിടെ പാമ്പ് കടിച്ചു; യുവതി മരിച്ചു

Synopsis

രാത്രി മകന് ചൊറുകൊടുക്കുന്നതിനിടെ വീട്ടുമുറ്റത്ത് നിന്ന് പാമ്പ് കടിയേറ്റ യുവതി മരിച്ചു

തൃശ്ശൂർ: വീട്ടുമുറ്റത്ത് നിന്ന യുവതി പാമ്പ് കടിയേറ്റ് മരിച്ചു. മാപ്രാണം മാടായിക്കോണം സ്വദേശി ചെറാകുളം ഷാരോണിൻ്റെ ഭാര്യ ഹെന്നയാണ് മരിച്ചത്. 28 വയസായിരുന്നു. ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ബുധനാഴ്ച പുലർച്ചെയാണ് മരണം സംഭവിച്ചത്. ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം. വീടിൻ്റെ മുറ്റത്ത് നിന്ന് രണ്ടര വയസുള്ള മകന് ചോറ് കൊടുക്കുന്നതിനിടെയാണ് ഹെന്നയുടെ കാലിൽ പാമ്പ് കടിച്ചത്. സംസ്കാരം വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് മൂന്നിന് ഇരിങ്ങാലക്കുട സെൻ്റ് തോമസ് കത്തീഡ്രൽ പള്ളിയിൽ നടക്കും.

PREV
Read more Articles on
click me!

Recommended Stories

'കാഴ്ചയായി ചെറുതേനും കദളിക്കുലകളും കാട്ടുപൂക്കളും', അഗസ്ത്യാർകൂടത്തിന്‍റെ മടിത്തട്ടിൽ നിന്നും ഗോത്രസംഘം സന്നിധാനത്ത്
കൊല്ലത്ത് വൻ അഗ്നിബാധ, കുരീപ്പുഴയിൽ കായലിൽ കെട്ടിയിട്ടിരുന്ന ബോട്ടുകൾക്ക് തീ പിടിച്ചു, നിരവധി ബോട്ടുകൾ കത്തിനശിച്ചു