മണ്ണടി ക്ഷേത്രത്തിന് സമീപത്തുനിന്ന് ബൈക്ക് മോഷ്ടിച്ച് കടന്നു, പിന്ന കറക്കം, 29-കാരനെ സി.സി.ടി.വി ദൃശ്യങ്ങളുടെ സഹായത്തോടെ പിടികൂടി ഏനാത്ത് പോലീസ്

Published : Nov 20, 2026, 10:34 PM IST
bike theft

Synopsis

കൊല്ലം കടമ്പനാട് ക്ഷേത്രത്തിന് സമീപത്ത് നിന്നും ബൈക്ക് മോഷ്ടിച്ച യുവാവിനെ ഏനാത്ത് പോലീസ് അറസ്റ്റ് ചെയ്തു. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പോരുവഴിയിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. ഇയാൾ മറ്റൊരു ക്രിമിനൽ കേസിലും പ്രതിയാണ്.

കൊല്ലം: മോഷ്ടിച്ച ബൈക്കുമായി ഒളിവിൽ കഴിഞ്ഞ യുവാവ് പോലീസ് പിടിയിൽ. കടമ്പനാട് മാഞ്ഞാലി തുവയൂർ സൗത്ത് സനൂജ ഭവനിൽ സത്യന്റെ മകൻ സബീഷ് സത്യൻ (29) ആണ് അറസ്റ്റിലായത്. ബുധനാഴ്ച്ച പുലർച്ചെ 3.10 ഓടെയാണ് കടമ്പനാട് മണ്ണടി പുതിയകാവ് ദേവീക്ഷേത്രത്തിന് സമീപം റോഡരികിൽ നിർത്തിയിട്ടിരുന്ന ബൈക്ക് മോഷണം പോയത്. പരാതിയെ തുടർന്ന് ഏനാത്ത് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.

സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ മോഷ്ടിച്ച ബൈക്കുമായി ഒരാൾ കടമ്പനാട്, മാഞ്ഞാലി ഭാഗങ്ങളിലൂടെ പോകുന്നതായി കണ്ടെത്തി. ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതിയെ തിരിച്ചറിഞ്ഞ എനാത്ത് പോലീസ് കൊല്ലം ജില്ലയിലെ പോരുവഴി ദേവഗിരിയിൽനിന്ന് മോഷ്ടിച്ച ബൈക്കുമായി ഇയാളെ പിടികൂടുകയായിരുന്നു. അടൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി പ്രതിയെ റിമാൻഡ് ചെയ്തു. നൂറനാട് പോലീസ് സ്റ്റേഷനിൽ 2020ൽ രജിസ്റ്റർ ചെയ്ത മറ്റൊരു ക്രിമിനൽ കേസിലെയും പ്രതിയാണ് ഇയാളെന്ന് പോലീസ് പറഞ്ഞു. മോഷ്ടിച്ച ബൈക്ക് പോലീസ് കസ്റ്റഡിയിലെടുത്തു.ഏനാത്ത് പോലീസ് സ്റ്റേഷൻ എസ്.ഐ രാഹുൽ ചന്ദ്രൻ, എ.എസ്.ഐ സോളമൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ ഷൈൻ കുമാർ, സിവിൽ പോലീസ് ഓഫീസർമാരായ അനൂപ്, സാഗർ എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം നടത്തി പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്തത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'എന്റെ പാറേല്‍ മാതാവേ'... പ്രാര്‍ത്ഥനാ സമര്‍പ്പണ മരിയന്‍ ഗാനം സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നു
ഒരു കൂസലുമില്ല! കോട്ടയം കെഎസ്ആർടിസി സ്റ്റാൻഡിൽ ബസിനുള്ളിൽ അഞ്ചംഗ സംഘത്തിന്‍റെ പരസ്യ മദ്യപാനം, ദൃശ്യങ്ങൾ പുറത്ത്