യുവാവ് റെയിൽവേ സ്റ്റേഷനിൽ മയക്കുമരുന്നുമായി പിടിയിൽ

Published : Jan 13, 2020, 09:26 PM IST
യുവാവ് റെയിൽവേ സ്റ്റേഷനിൽ മയക്കുമരുന്നുമായി പിടിയിൽ

Synopsis

ബംഗലൂരുവിൽ നിന്ന് എറണാകുളത്തേക്ക് വരികയായിരുന്ന ഇന്‍റർസിറ്റി എക്സ്പ്രസിൽ നിന്നാണ് ഒന്നര ലക്ഷം രൂപ വില വരുന്ന പന്ത്രണ്ടര ഗ്രാം എംഡിഎംഎ എക്സൈസ് ആർപിഎഫ് സംഘം പിടികൂടിയത്

പാലക്കാട്: പാലക്കാട് റെയിൽവേ സ്റ്റേഷനിൽ നിന്ന് വീര്യം കൂടിയ മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് പിടിയിൽ. തൃശ്ശൂർ പൈങ്കുളം സ്വദേശി എം അഭിജിത്തിനെയാണ് ആർപിഎഫ് എക്സൈസ് സംഘം പിടികൂടിയത്. ബംഗലൂരുവിൽ നിന്ന് എറണാകുളത്തേക്ക് വരികയായിരുന്ന ഇന്‍റർസിറ്റി എക്സ്പ്രസിൽ നിന്നാണ് ഒന്നര ലക്ഷം രൂപ വില വരുന്ന പന്ത്രണ്ടര ഗ്രാം എംഡിഎംഎ എക്സൈസ് ആർപിഎഫ് സംഘം പിടികൂടിയത്. പ്രതി അഭിജിത്തിന്‍റെ ബാഗിൽ പാക്കറ്റുകളിലായി ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന്. 

തൃശ്ശൂരില്‍ വിൽപനയ്ക്കായി കൊണ്ടുവരികയായിരുന്നു ഇത്. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ചില്ലറയായി എംഡിഎംഎ വിൽപ്പന നടത്തുന്ന മയക്ക് മരുന്ന് സംഘത്തിലെ കണ്ണിയാണ് ഇയാളെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഇയാൾക്ക് പിന്നിലുള്ള മറ്റ് സംഘങ്ങളെ കുറിച്ച് അന്വേഷിച്ചുവരികയാണ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍റ് ചെയ്തു.
 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പ്രജനനകാലം; കടുവയുണ്ട്... ശബ്ദം ഉണ്ടാക്കണേ; മുന്നറിയിപ്പുമായി കേരളാ വനം വകുപ്പ്
വർക്ക് ഷോപ്പിൽ സ്‌കൂട്ടറിൻ്റെ തകരാർ പരിഹരിക്കാൻ ശ്രമിക്കുന്നതിനിടെ തീപ്പൊരി; ലീക്കായ പെട്രോളിന് തീപിടിച്ചു; അഗ്നിരക്ഷാ സേനയെത്തി അണച്ചു