ബൈക്ക് മോഷണം; സിസിടിവി കുരുക്കി, ആരൂരില്‍ യുവാവിനെ പൊലീസ് പൊക്കി

Published : Oct 03, 2022, 04:16 PM IST
ബൈക്ക് മോഷണം; സിസിടിവി കുരുക്കി, ആരൂരില്‍ യുവാവിനെ പൊലീസ് പൊക്കി

Synopsis

അരൂർ എസ്. ഐ ഹെറാൾഡ് ജോർജിന്റെ നേതൃത്വത്തിലുള്ള സംഘം മേഖലയിലെ സി. സി ടി. വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് പ്രതിയെ  തിരിച്ചറിഞ്ഞത്.

അരൂർ: ആലപ്പുഴയില്‍ ബൈക്ക് മോഷണക്കേസിലെ പ്രതിയെ പൊലീസ് പൊക്കി. ആരൂര്‍ ചന്തിരൂര്‍ സ്വദേശിയായ പുതുവൽവീട് വിഷ്ണുവാണ് (21) അരൂർ പൊലീസിന്‍റെ പിടിയിലായത്. അരൂരിലെ ചെരിപ്പ് വിൽപന കേന്ദ്രത്തിലെ ജീവനക്കാരൻ കൊല്ലം മയ്യനാട് തോപ്പിൽവീട്ടിൽ നൗഷാദിന്റെ ബൈക്കാണ് മോഷണം പോയത്.  കഴിഞ്ഞ മാസം 27ന് ആണ് ഷോപ്പിനോട് ചേർന്നുള്ള ഗോഡൗണിൽനിന്നും വിഷ്ണു ബൈക്ക് മോഷ്ടിച്ചത്. 

സിസിടിവി ദൃശ്യങ്ങളാണ് കള്ളന് കുരുക്കായത്. നൗഷാദിന്റെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു, അരൂർ എസ്. ഐ ഹെറാൾഡ് ജോർജിന്റെ നേതൃത്വത്തിലുള്ള സംഘം മേഖലയിലെ സി. സി ടി. വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് വിഷ്ണുവിനെ തിരിച്ചറിഞ്ഞത്. പൊലീസ് പിന്നീട് ഇയാളെ  അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

PREV
Read more Articles on
click me!

Recommended Stories

വിദേശത്തും സ്വദേശത്തുമായി ഒളിവില്‍, നാട്ടിലെത്തിയതും പൊക്കി! കാറിന്റെ രഹസ്യ അറയില്‍ എംഡിഎംഎ കടത്തിയ കേസിൽ മുഖ്യപ്രതി അറസ്റ്റില്‍
ഉംറ കഴിഞ്ഞ് മടങ്ങിയെത്തിയ ചേർത്തല സ്വദേശി വിമാനത്താവളത്തിൽ കുഴഞ്ഞു വീണ് മരിച്ചു