സകൂട്ടറിൽ കടത്താൻ ശ്രമിക്കുകയായിരുന്ന 22 ഗ്രാം കഞ്ചാവും 2.86 ഗ്രാം എംഡിഎംഎ എന്ന രാസലഹരിമരുന്നുമാണ് യുവാക്കളിൽ നിന്ന് കണ്ടെടുത്തത്. 

മലപ്പുറം: കഞ്ചാവും എംഡിഎംഎയുമായി വണ്ടൂരിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ. മഞ്ചേരി മുട്ടിപ്പാലം സ്വദേശികളായ മുഹമ്മദ് ഷാനു (28), ശബീർ അൻസാരി(22) എന്നിവരെയാണ് വണ്ടൂർ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്. വാഹന പരിശോധനക്കിടെയാണ് യുവാക്കൾ വലയിലായത്.

സകൂട്ടറിൽ കടത്താൻ ശ്രമിക്കുകയായിരുന്ന 22 ഗ്രാം കഞ്ചാവും 2.86 ഗ്രാം എംഡിഎംഎ എന്ന രാസലഹരിമരുന്നുമാണ് യുവാക്കളിൽ നിന്ന് കണ്ടെടുത്തത്. ഇവർ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ബെംഗളുരുവിൽ നിന്ന് എംഡിഎംഎ സ്ഥിരമായി നാട്ടിലെത്തിച്ച് വിൽപ്പന നടത്തുന്നവരാണ് പ്രതികളെന്ന് എക്‌സൈസ് പറഞ്ഞു.

Read More: പെരിന്തൽമണ്ണയിൽ മയക്കുമരുന്ന് ടാബ്‍ലറ്റുകളും കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ