അശ്ലീല ചിത്രം കാണിച്ച് മൂന്നാം ക്ലാസുകാരനെ ലൈംഗിക ചൂഷണത്തിനിരയാക്കി; യുവാവ് അറസ്റ്റില്‍

Published : Jun 13, 2019, 09:23 AM IST
അശ്ലീല ചിത്രം കാണിച്ച് മൂന്നാം ക്ലാസുകാരനെ ലൈംഗിക ചൂഷണത്തിനിരയാക്കി; യുവാവ് അറസ്റ്റില്‍

Synopsis

കുട്ടിയുടെ അയല്‍വാസിയാണ് പ്രതി. ഇയാള്‍ കുട്ടിയുടെ വീട്ടില്‍ വച്ചും തന്‍റെ വീട്ടില്‍ വച്ചും നിരന്തരം ചൂഷണം ചെയ്തിരുന്നു. 

തിരുവനന്തപുരം: മൂന്നാം ക്ലാസുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കല്ലമ്പലത്താണ് യുവാവ് ഒന്‍പതുവയസുകാരനെ യുവാവ് പീഡിപ്പിച്ചത്. ഒറ്റൂര്‍ സ്വദേശിയായ 21കാരനാണ് പിടിയിലായത്.

അഞ്ച് വയസുമുതല്‍ കുട്ടിയെ അശ്ലീല ചിത്രങ്ങളും വീഡിയോയും കാണിച്ച് പ്രതി നിരന്തരം ലൈംഗിക ചൂഷണത്തിനിരയാക്കിയിരുന്നുവെന്നാണ് കല്ലമ്പലം പൊലീസ് പറയുന്നത്. കുട്ടിയുടെ അയല്‍വാസിയാണ് പ്രതി. ഇയാള്‍ കുട്ടിയുടെ വീട്ടില്‍ വച്ചും തന്‍റെ വീട്ടില്‍ വച്ചും നിരന്തരം ചൂഷണം ചെയ്തിരുന്നു. 

ഒടുവില്‍ മൂന്നാം ക്ലാസുകാരന്‍ തന്‍റെ മുത്തശ്ശിയോടെ വിവരം പറഞ്ഞു. ഇതോടെയാണ് പീഡന വിവരം പുറത്തറിഞ്ഞത്. തുടര്‍ന്ന് വീട്ടുകാരുടെ പരാതിയില്‍ പൊലീസ് യുവാവിനെ അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'തീരുമാനങ്ങൾ എടുക്കുന്നത് ബാഹ്യശക്തികളോ മാധ്യമങ്ങളോ അല്ല', ബിജെപിയുടെ തിരുവനന്തപുരം മേയർ സ്ഥാനാർത്ഥിയുടെ ചിത്രം പങ്കുവച്ച് കുറിപ്പുമായി കെ സുരേന്ദ്രൻ
ഗൃഹനാഥനെ തടഞ്ഞുനിർത്തി എടിഎം കാര്‍ഡ് പിടിച്ചുവാങ്ങി, ഭീഷണിപ്പെടുത്തി പാസ്വേര്‍ഡ് തരമാക്കി പണം കവർന്നു