ആരോഗ്യ പ്രവർത്തകൻ ചമഞ്ഞ് വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമം; യുവാവ് പിടിയിൽ

Published : Nov 06, 2022, 11:21 AM IST
ആരോഗ്യ പ്രവർത്തകൻ ചമഞ്ഞ് വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമം; യുവാവ് പിടിയിൽ

Synopsis

സ്കൂൾ കഴിഞ്ഞ് വീട്ടിലെക്കു വരികയായിരുന്ന പാറശാല സ്വദേശിനിയായ പത്താം ക്ലാസുകാരിയെ ആരോഗ്യ പ്രവർത്തകന്നെന്ന് പറഞ്ഞ് വീട്ടിലെത്തിയ യുവാവ് ആക്രമിക്കുകയായിരുന്നു.

തിരുവനന്തപുരം: ആരോഗ്യ പ്രവർത്തകൻ ചമഞ്ഞ് വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ. കന്യാകുമാരി അടയ്ക്കാക്കുഴി മങ്കുഴി പുത്തൻ വീട്ടിൽ ആഭിലാഷ് ബെർലിൻ (39)നെയാണ് പിടികൂടിയത്. കഴിഞ്ഞ മാസം 29 ന് ആണ് സംഭവം. സ്കൂൾ കഴിഞ്ഞ് വീട്ടിലെക്കു വരികയായിരുന്ന പാറശാല സ്വദേശിനിയായ പത്താം ക്ലാസുകാരിയെ ആരോഗ്യ പ്രവർത്തകന്നെന്ന് പറഞ്ഞ് പിന്തുടർന്ന് വീട്ടിൽ അതിക്രമിച്ച് കയറി യുവാവ് ഉപദ്രവിക്കുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. 

പെൺകുട്ടിയുടെ നിലവിളി കേട്ട് ഓടിയെത്തിയ അയൽവാസികളെ കണ്ട് പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു.  പെണ്‍കുട്ടിയുടെ പരാതിയില്‍ കേസെടുത്ത പൊലീസ് പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചു. തുടര്‍ന്ന് പ്രതിയെ പൊലീസ് തിരിച്ചറിഞ്ഞു. പാറശാല സർക്കിൾ ഇൻസ്പക്ടർ ഹേമന്ത്കുമാറിന്‍റെ നേതൃത്വത്തിൽ സബ് ഇൻസ്പക്ടർമാരായ സജി, ബാലു, ഷറഫുദ്ദിൻ, സി പി ഒ മാരായ സാമൻ, ബൈജു എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയിത്. 

അതേസമയം തിരുവനന്തപുരത്ത് മറ്റൊരു പീഡനക്കേസില്‍ രണ്ടു പേര്‍ക്കെതിരെ പൊലീസ് അറസ്റ്റ് ചെയ്തു.  നിർഭയ ഹോമിൽ നിന്നും ചാടിപ്പോയ പെൺകുട്ടിയെ പീഡിപ്പിച്ച കേസിലാണ് പോക്സോ നിയമ പ്രകാരം  പുത്തൻപാലം സ്വദേശി വിഷ്ണു, ബിനു എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പൂജപ്പുര നിർഭയ ഹോമിൽ നിന്നും ചാടിപ്പോയ 15 വയസ്സായ പെൺകുട്ടിയെയാണ് ഇരുവരും പീഡിപ്പിച്ചത്. 

ഷാഡോ പൊലീസ് ആണെന്ന് പറഞ്ഞ് ലോഡ്ജിലേക്ക് തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയാണ് പ്രതികള്‍ പെണ്‍കുട്ടിയെ  പീഡിപ്പിച്ചത്.   വിഷ്ണുവാണ് പെൺകുട്ടിയെ ലോഡ്ജിലേക്ക് തട്ടിക്കൊണ്ടുപോയത്. തിരുവനന്തപുരം മെഡിക്കൽ കോളേജിനടുത്തെ ഫ്രണ്ട്സ് ലോഡ്ജിലാണ് ഇയാൾ പെൺകുട്ടിയെ താമസിപ്പിച്ചത്. ഇവിടെവെച്ചാണ് പീഡനം നടന്നത്. ലോഡ്ജ് ഉടമ ബിനുവിനെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പൂജപ്പുര പൊലീസാണ് കേസ് അന്വേഷിക്കുന്നത്.

Read More : ബലാത്സംഗ കേസിൽ ഡി.എൻ.എ പരിശോധനക്ക് പ്രതിയുടെ സമ്മതം ആവശ്യമില്ല; ഹൈക്കോടതി

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ആടിന് തീറ്റക്കായി ഇല വെട്ടാൻ പോയി തിരികെ വന്നില്ല, തിരുവനന്തപുരത്ത് ഐഎൻടിയുസി ലോഡിങ് തൊഴിലാളി മരിച്ച സംഭവം; അസ്വാഭാവിക മരണത്തിന് കേസ്
തിരുട്ട് ഗ്രാമത്തിൽ ഒളിവ് ജീവിതം! ബന്ധുവീട്ടില്‍ താമസിക്കുന്നതിനിടെ 13കാരിയെ പീഡിപ്പിച്ച് കടന്നുകളഞ്ഞ യുവാവിനെ പിടികൂടി