നടുറോഡിൽ വീട്ടമ്മയെ കയറിപ്പിടിച്ചു, ലൈംഗികാതിക്രമം; യുവാവിനെ പൊലീസ് പൊക്കി

Published : Feb 12, 2022, 12:12 AM IST
നടുറോഡിൽ വീട്ടമ്മയെ കയറിപ്പിടിച്ചു, ലൈംഗികാതിക്രമം; യുവാവിനെ പൊലീസ് പൊക്കി

Synopsis

മണിമൂളിയിലെ നടപ്പാലത്തിനടുത്തുവച്ച് വിജനമായ വഴിയില്‍ ഹെൽമറ്റ് ധരിച്ച് ബൈക്കിലെത്തിയ വിനീഷ് വീട്ടമ്മയെ കണ്ട് ബൈക്ക് നിർത്തി കയറിപ്പിടിക്കുകയും ലൈംഗിക അതിക്രമത്തിന് മുതിരുകയുമായിരുന്നു.

നിലമ്പൂര്‍: മലപ്പുറം വഴിക്കടവില്‍ നടുറോഡിൽ വീട്ടമ്മയ്ക്ക് നേരെ ലൈംഗിക അതിക്രമം (Sexual abuse) നടത്തിയ പ്രതി പൊലീസ് പിടിയിലായി. മണിമൂളി വരക്കുളം സ്വദേശി കീഴ്പുള്ളി വിനീഷാണ് അറസ്റ്റിലായത്. രണ്ടാഴ്ച്ച മുമ്പ് ജനുവരി ഇരുപത്തിയെട്ടിനാണ് സംഭവം നടന്നത്. പുലര്‍ച്ചെ അഞ്ചുമണിക്ക് പള്ളിയിലേക്ക് പോകുന്നതിനിടയാണ് വീട്ടമ്മയ്ക്ക് നേരെ ലൈംഗികാതിക്രമണം ഉണ്ടായത്. 

മണിമൂളിയിലെ നടപ്പാലത്തിനടുത്തുവച്ച് വിജനമായ വഴിയില്‍ ഹെൽമറ്റ് ധരിച്ച് ബൈക്കിലെത്തിയ വിനീഷ് വീട്ടമ്മയെ കണ്ട് ബൈക്ക് നിർത്തി കയറിപ്പിടിക്കുകയും ലൈംഗിക അതിക്രമത്തിന് മുതിരുകയുമായിരുന്നു. വീട്ടമ്മ ഒച്ച വച്ചതോടെ പ്രതി ബൈക്കിൽ രക്ഷപെട്ടു.

ഇവരുട പരാതിയില്‍ പ്രദേശത്തെ സിസിടിവി ദൃശ്യം കേന്ദ്രീകരിച്ചും ബൈക്കുകൾ കേന്ദ്രീകരിച്ചും വഴിക്കടവ് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് വിനീഷാണ് പ്രതിയെന്ന് തിരിച്ചറിഞ്ഞത്. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. വിനീഷിനെ സ്ഥലത്തെത്തിച്ചു പൊലീസ് തെളിവെടുപ്പ് നടത്തി.
 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സ്‌കാനിംഗിനിടെ അഴിച്ചുവെച്ച 5 പവന്റെ മാല തിരിച്ചെത്തിയപ്പോള്‍ കാണാനില്ല, സംഭവം വടകരയിലെ സ്വകാര്യ ആശുപത്രിയില്‍; കേസ്
പതിനെട്ടാം പടിയിൽ സ്ത്രീകൾക്കും കുട്ടികൾക്കും പൊലീസിന്റെ പ്രത്യേക നിർദേശം