
മലപ്പുറം: കാറില്‍ നിന്ന് നിരോധിത പുകയില ഉത്പന്നങ്ങള്‍ കണ്ടെടുത്ത സംഭവത്തില്‍ യുവാവിനെ കരുവാരകുണ്ട് പൊലീസ് അറസ്റ്റ് ചെയ്തു. ഒളിവില്‍ പോയ കാറുടമ കരുവാരകുണ്ട് പുത്തനഴി സ്വദേശി തെങ്ങിന്‍തൊടി മുഹമ്മദ് ഫൈസലിനെ(45)യാണ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ കെ.ടി. ശ്രീനിവാസനും സംഘവും അറസ്റ്റ് ചെയ്തത്. പൊലീസിനെ കണ്ട് രക്ഷപ്പെട്ട മുഹമ്മദ് ഫൈസലിനെ ഇന്നലെയാണ് കരുവാരകുണ്ട് പൊലീസ് അറസ്റ്റ് ചെയ്തത്.
കാറില്‍ നിരോധിത പുകയില ഉത്പന്നങ്ങള്‍ കടത്തിയതിന് മുമ്പും ഇയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഓപ്പറേഷന്‍ ഡി ഹണ്ടിന്റെ ഭാഗമായി കഴിഞ്ഞ ദിവസം കരുവാരകുണ്ട് പൊലീസ് നടത്തിയ പരിശോധനയില്‍ നാലായിരത്തോളം പാക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങള്‍ ഇയാളില്‍ നിന്നും പിടികൂടിയിരുന്നു. കരുവാരകുണ്ട് പുത്തനഴി കവലയിലെ വീടിന് സമീപം നിര്‍ത്തിയിട്ട കാറില്‍ നിന്നാണ് ഇവ കണ്ടെത്തിയത്. കാറിൽ നിന്നും രണ്ട് ലക്ഷം രൂപയിലധികം വിലവരുന്ന നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടിയത്.
കെ ടി ശ്രീനിവാസന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് കഴിഞ്ഞ ദിവസം ലഹരി ഉത്‌പന്നങ്ങള്‍ പൊലീസ് പിടികൂടിയത്. എസ്‌ഐ അരവിന്ദാക്ഷൻ, എഎസ്‌ഐ വിനോദ്, സീനിയർ സിവില്‍ പൊലീസ് ഓഫിസർമാരായ പ്രവീണ്‍ സനൂജ്, സുരേഷ് ബാബു, സിപിഒമാരായ രതീഷ് വെണ്ണീരിങ്ങല്‍ മനു പ്രസാദ് അജിത് സുരേഷ് ബാബു രതീഷ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
Read More : മേയാൻ വിട്ട പശുവിനെ കാണില്ല, കുളത്തിൽ വീണ് ചളിയിൽ കുടുങ്ങി മണിക്കൂറുകൾ; വടവുമായെത്തി, രക്ഷകരായി ഫയർഫോഴ്സ്
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam