ബൈക്കിൽ എംഡിഎംഎ കടത്ത്, എക്സൈസിന്റെ ഓണം ഡ്രൈവിൽ വലയിലായി യുവാവ്

Published : Aug 21, 2023, 12:51 PM ISTUpdated : Aug 21, 2023, 02:59 PM IST
ബൈക്കിൽ എംഡിഎംഎ കടത്ത്, എക്സൈസിന്റെ ഓണം ഡ്രൈവിൽ വലയിലായി യുവാവ്

Synopsis

ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി നെയ്യാറ്റിൻകര എക്‌സൈസ് റേഞ്ച് ഇൻസ്പെക്ടർ അജീഷിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിലാണ് ഇയാൾ പിടിയിലായത്.

തിരുവനന്തപുരം: ബൈക്കിൽ കടത്തികൊണ്ട് വന്ന എംഡിഎംഎയുമായി യുവാവ് പിടിയിൽ. തിരുവനന്തപുരം കുമാരപുരം താമര ഭാഗം ലൈനിൽ വാടകയ്ക്ക് താമസിക്കുന്ന ശ്രീകാന്ത് (36) ആണ് എക്സൈസ് സംഘത്തിൻ്റെ പിടിയിലായത്. ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി നെയ്യാറ്റിൻകര എക്‌സൈസ് റേഞ്ച് ഇൻസ്പെക്ടർ അജീഷിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിലാണ് ഇയാൾ പിടിയിലായത്. ഇന്നലെ വൈകിട്ട് വിഴിഞ്ഞം കോവളം ഭാഗത്തായിരുന്നു പരിശോധന. ബൈക്കിൽ നിന്ന് 14.94 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. അസി. എക്സൈസ് ഇൻസ്പെക്ടർ പ്രശാന്ത്, പ്രിവന്റീവ് ഓഫീസർ ഷാജു (ഗ്രേഡ്), സിവിൽ എക്സൈസ് ഓഫീസർമാരായ രഞ്ജിത്ത്, പ്രസന്നൻ, അഖിൽ ശാലിനി എന്നിവർ ഉൾപ്പെടുന്ന സംഘം ആണ് പ്രതിയെ പിടികൂടിയത്. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
click me!

Recommended Stories

അടിച്ച് പൂസായി നടക്കാവിലെ ഹോട്ടലിൽ എത്തി, പിന്നെ ബീഫ് ഫ്രൈയുടെ പേരിൽ കൂട്ടത്തല്ല്; പൊലീസ് എത്തിയിട്ടും നിർത്തിയില്ല, ഒരാൾക്ക് പരിക്ക്
കണ്ടാല്‍ ബിഗ് ബസിലെ സാധാരണ യാത്രക്കാരന്‍; പക്ഷേ ബാഗ് പരിശോധിക്കാന്‍ പൊലീസെത്തി, വില്‍പ്പനക്കായി കടത്തിയത് 29 ഗ്രാമിലധികം എംഡിഎംഎ