
ചാരുംമൂട്: ഭക്ഷണം വാങ്ങാനെന്ന വ്യാജേനയെത്തി വീട്ടിൽ കയറി സ്വർണമാലയും പണവും മോഷ്ടിച്ച യുവാവ് പിടിയിൽ. താമരക്കുളം കീരിവിളയിൽ അൽത്താഫ് (19) നെയാണ് നൂറനാട് സി. ഐ പി. ശ്രീജിത്തും സംഘവും അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച രാത്രിയാണ് മോഷണം നടന്നത്. താമരക്കുളം നാലുമുക്ക് മർഹബ വീട്ടിൽഉസ്മാൻ റാവുത്തരുടെ വീട്ടിൽ നിന്നാണ് പണവും സ്വർണാഭരണങ്ങളും മോഷ്ടിച്ചത്. ഇയാളുടെ വീടിനോട് ചേർന്ന് നടത്തുന്ന അൽഹംദാൻ എന്ന ഹോട്ടലിൽ ഭക്ഷണം വാങ്ങാനെന്ന വ്യാജേന വന്ന ശേഷമാണ് പ്രതി കിടപ്പുമുറിയിൽ കടന്ന് പണവും സ്വർണാഭരണങ്ങളും അഞ്ചു പാസ്പോർട്ടുകളും അടങ്ങുന്ന പെട്ടി മോഷ്ടിച്ച് കടന്നു കളഞ്ഞത്.
പ്രതി കടയിൽ നിന്നും പോയതിനു ശേഷമാണ് ഉസ്മാൻ റാവുത്തർ മോഷണ വിവരം അറിയുന്നത്. പരാതി ലഭിച്ചതോടെ നൂറനാട് പൊലീസ് സിസി ടിവികളും മറ്റും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അൽത്താഫാണ് മോഷണം നടത്തിയതെന്ന് മനസ്സിലാക്കിയത്. എന്നാൽ ഇയാൾ മുംബൈയിലേക്ക് കടന്നതായി പൊലീസിന് വിവരം ലഭിച്ചു. മുംബൈയിൽനിന്നും മടങ്ങിവരും വഴി ചെങ്ങന്നൂർ ടൗണിൽ വെച്ചാണ് അൽത്താഫിനെ പൊലീസ് പിടികൂടിയത്.
തടി ലോറിക്ക് പിന്നിൽ ബൈക്കിടിച്ച് യുവാവ് മരിച്ചു; അപകടം മൂവാറ്റുപുഴ പേഴക്കാപ്പിള്ളിയിൽ
മോഷട്ച്ച ഒന്നര പവൻ സ്വർണവും അഞ്ച് പാസ്പോർട്ടുകളും മറ്റു രേഖകളും അടങ്ങിയ പെട്ടി താമരക്കുളത്തെ ആളാഴിത്ത വീട്ടിൽ നിന്നും ഒളിപ്പിച്ച നിലയിൽ കണ്ടെത്തി. കഴിഞ്ഞ കുറച്ച് നാളുകളായി താമരക്കുളം പ്രദേശത്ത് ചെറിയ ചെറിയ മോഷണങ്ങൾ പതിവായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അൽത്താഫ് മദ്യത്തിനും മയക്കുമരുന്നിനും അടിമയാണെന്നും പൊലീസ് പറഞ്ഞു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam