പത്തനംതിട്ടയിൽ സ്കൂൾ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

Published : Aug 28, 2022, 10:26 PM IST
പത്തനംതിട്ടയിൽ സ്കൂൾ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

Synopsis

ഒരു കൊല്ലം മുൻപാണ് പെൺകുട്ടി യുവാവുമായി പരിചയപ്പെടുന്നത്. ഇതിനിടിയിൽ പല തവണ യുവാവ് പെൺകുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്തെന്നാണ് മൊഴി

 പത്തനംതിട്ട: വല്ലനയിൽ  പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കുറിച്ചിമുട്ടം സ്വദേശി സോനു വർഗീസാണ് പിടിയിലായത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ഇക്കഴിഞ്ഞ വെള്ളിയാഴ്ച സ്കൂൾ വിട്ട് വന്ന പെൺകുട്ടിയെ പ്രതി സോനു വർഗീസ് വഴിയിൽ തടഞ്ഞു നിർത്തി അസഭ്യം പറയുകയും  കയ്യേറ്റം ചെയ്യുകയും ചെയ്തു. ഈ സംഭവത്തിൽ കുട്ടിയുടെ രക്ഷിതാക്കൾ ആറന്മുള പൊലീസിൽ പരാതി നൽകി. തുടർന്ന് പെണ്‍കുട്ടിയെ കൗൺസിലിംഗിന് വിധേയമാക്കിയപ്പോഴാണ് പീഡനം വിവരം പുറത്തറിയുന്നത്. 

ഒരു കൊല്ലം മുൻപാണ് പെൺകുട്ടി യുവാവുമായി പരിചയപ്പെടുന്നത്. ഇതിനിടിയിൽ പല തവണ യുവാവ് പെൺകുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്തെന്നാണ് മൊഴി. പ്രതി പെൺകുട്ടിക്ക് വിവാഹ വാഗ്ദാനം നൽകിയെന്നും പരാതിയിലുണ്ട്. രക്ഷിതാക്കളുടെ പരാതിയിൽ കേസെടുത്ത ആറന്മനുള പൊലീസ്  ഇന്ന് രാവിലെയാണ് പ്രതിയെ കുറിച്ചിമുട്ടത്ത് നിന്ന് പിടികൂടിയത്. 

പത്തനംതിട്ട കോ‍ടതി റിമാൻഡ് ചെയ്ത പ്രതിയെ കൊട്ടാരക്കര ജയിലിലേക്ക് മാറ്റി. പത്തനംതിട്ട ഡിവൈഎസ്പി കെ നന്ദകുമാറിന്റെ മേൽനോട്ടത്തിൽ ആറന്മുള എസ്എച്ച്ഒ സി കെ മനോജിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്

'കോടിയേരി മികച്ച സഖാവ്, തൃക്കാക്കരയിൽ സജീവമായത് ആരോഗ്യം പോലും നോക്കാതെ', പുകഴ്ത്തി പിണറായി

 

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിഞ്ഞ കോടിയേരി ബാലകൃഷ്ണനെ പുകഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. കോടിയേരി മികച്ച സഖാവാണെന്ന സംസ്ഥാന കമ്മിറ്റിയില്‍ മുഖ്യമന്ത്രി പറഞ്ഞു. ആരോഗ്യം പോലും നോക്കാതെ തൃക്കാക്കരയിൽ കോടിയേരി സജീവമായെന്നും അദ്ദേഹത്തിന്‍റെ ആരോഗ്യം ആണ് ഇപ്പോൾ പ്രധാനമെന്നും മുഖ്യമന്ത്രി പറഞ്ഞു. അനാരോഗ്യം മൂലമാണ് കോടിയേരി ബാലകൃഷ്ണൻ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനമൊഴിഞ്ഞത്.

മൂന്നാമൂഴത്തിൽ സംസ്ഥാന സെക്രട്ടറിയായി അഞ്ചുമാസം പിന്നിടുമ്പോഴാണ് കോടിയേരിയുടെ പിന്മാറ്റം. ഒഴിയാമെന്ന കോടിയേരിയുടെ ആവശ്യം പരിഗണിച്ചാണ് തീരുമാനം. യെച്ചൂരിയും കാരാട്ടും കൂടി പങ്കെടുത്ത അടിയന്തര സെക്രട്ടറിയേറ്റും സംസ്ഥാന കമ്മിറ്റിയും ചേർന്നാണ് നിർണ്ണായക തീരുമാനമെടുത്തത്. കോടിയേരിയെ സെക്രട്ടറിയായി നിലനിർത്തി പകരം സംവിധാനത്തിന് അവസാനം വരെ നേതൃത്വം ശ്രമിച്ചിരുന്നു. സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിന് പിന്നാലെ യെച്ചൂരിയും പിണറായിയും എം എ ബേബിയും കോടിയേരിയെ വീട്ടിലെത്തി കണ്ട് അവധി പോരെ എന്ന് ചോദിച്ചു. എന്നാല്‍ സർക്കാർ വലിയ വെല്ലുവിളി നേരിടുന്ന ഘട്ടത്തിൽ സ്ഥിരം സെക്രട്ടറി തന്നെയാണ് വേണ്ടതെന്ന നിലപാടിൽ കോടിയേരി ഉറച്ചുനിന്നു. ഇതോടെയാണ് മാറ്റത്തിനുള്ള പാർട്ടി തീരുമാനം.

ഇ പി ജയരാജൻ, എ വിജയരാഘവൻ, പി രാജീവ് അടക്കം പല പേരുകൾ ഉയർന്ന് കേട്ടെങ്കിലും ഒടുവിൽ കണ്ണൂരിൽ നിന്ന് തന്നെയാണ് കോടിയേരിക്ക് പകരക്കാരൻ എത്തിയത്.  പാർട്ടിയുടെ സൈദ്ധാന്തിക മുഖം, പ്രായം, പക്ഷങ്ങളില്ലാത്ത സ്വീകാര്യത- തുടങ്ങിയ ഘടകങ്ങൾ കണക്കിലെടുത്താണ് പാർട്ടി എംവി ഗോവിന്ദനെ അമരത്തേക്ക് തെരഞ്ഞെടുത്തത്.  ഔദ്യോഗിക തീരുമാനത്തിന് പിന്നാലെ എം വി ഗോവിന്ദൻ എകെജി സെന്‍ററിന് മുന്നിലെ എകെജി ഫ്ലാറ്റിലെ കോടിയേരിയെ സന്ദർശിച്ചു

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'കമിതാക്കളുടെ ശ്രദ്ധയ്ക്ക്, ഇത് പൊതുവഴിയാണ്, ചോദ്യം ചെയ്യപ്പെടും'; കുതിരപ്പാടത്ത് റോഡിൽ വിചിത്ര മുന്നറിയിപ്പ് ബോര്‍ഡ്
കിണർ വൃത്തിയാക്കാൻ ഇറങ്ങി, കയർ പൊട്ടി മധ്യവയസ്കൻ വീണത് 80 അടി താഴ്ചയിലേക്ക്, വെള്ളത്തിൽ നിന്ന് അത്ഭുതരക്ഷ