എറണാകുളം ഗണേശോത്സവം ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ഈ മാസം 30 മുതൽ സെപ്തംബർ 3 വരെയാണ് എറണാകുളം രാജേന്ദ്ര മൈതാനത്ത് ഗണേശോത്സവം നടക്കുന്നത്.
കൊച്ചി: എറണാകുളത്ത് നടക്കുന്ന ഗണേശോത്സവത്തിന് മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പങ്കെടുക്കില്ലെന്ന് മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം പ്രസ്താവനയിൽ പറഞ്ഞു.
എറണാകുളം ഗണേശോൽസവത്തിലേക്ക് സാദിഖലി ശിഹാബ് തങ്ങളെ ആരെങ്കിലും ക്ഷണിക്കുകയോ അദ്ദേഹം പങ്കെടുക്കാമെന്ന് സമ്മതിക്കുകയോ ചെയ്തിട്ടില്ല. ഇത്തരത്തിലുള്ള ഒരു പരിപാടിയെ കുറിച്ച് അദ്ദേഹത്തിന് യാതൊരു അറിവുമില്ല. തെറ്റിദ്ധരിക്കപ്പെടുന്ന വിധത്തില്‍ വ്യാജ പ്രചാരവേലകള്‍ നടത്തുന്നവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്നും പി.എം.എ സലാം പ്രസ്താവനയിൽ പറഞ്ഞു.
എറണാകുളം ഗണേശോത്സവം ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ഈ മാസം 30 മുതൽ സെപ്തംബർ 3 വരെയാണ് എറണാകുളം രാജേന്ദ്ര മൈതാനത്ത് ഗണേശോത്സവം നടക്കുന്നത്.
പക്വതയില്ലാതെ പിള്ളേരെ ഒന്നിച്ചിരുത്തി പഠിപ്പിക്കേണ്ട, 'ഹൈന്ദവ കോളേജുകളിൽ' അച്ചടക്കമില്ല: വെള്ളാപ്പള്ളി
- തിരുവല്ലയിൽ വെള്ളം എടുക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തിൽ വീട്ടമ്മയ്ക്ക് കുത്തേറ്റു
രണ്ട് പേർ കൂടി മന്ത്രിസഭയിലേക്ക്, മുഖം മിനുക്കാൻ വരുന്നതാരൊക്കെ? തീരുമാനിക്കാൻ സെക്രട്ടറിയേറ്റ്
ആധാർ-വോട്ടർ പട്ടിക ബന്ധിപ്പിക്കൽ; ബിഎൽഒമാർ വീടുകളിലേക്ക് ,സഹകരിക്കണമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ
തിരുവനന്തപുരം:ആധാർ - വോട്ടർ പട്ടിക ബന്ധിപ്പിക്കുന്നതിന് സാധാരണക്കാരെ സഹായിക്കാൻ ബൂത്ത് ലെവൽ ഓഫീസർമാർ വീടുകളിലേക്ക് എത്തും. ഇതുമായി ബന്ധപ്പെട്ട് ആളുകൾക്കുള്ള സംശയവും ബിഎൽഒമാർ ദൂരികരിക്കും. ഓൺലൈൻ വഴി ബന്ധിപ്പിക്കാൻ സാധിക്കാത്തവർക്ക് ഉൾപ്പെടെ ബിഎൽഒ മാരെ ആശ്രയിക്കാം. ആധാർ-വോട്ടർ പട്ടിക ബന്ധിപ്പിക്കലിനായി ആധാർ നമ്പറും വോട്ടർ ഐഡി നമ്പറുമാണ് ആവശ്യം. ബിഎൽഒമാർ ഭവന സന്ദർശനം ആരംഭിച്ച സാഹചര്യത്തിൽ എല്ലാവരും രേഖകൾ കൈയ്യിൽ കരുതിയിരിക്കുന്നത് നടപടി ക്രമങ്ങൾ വേഗത്തിൽ പൂർത്തീകരിക്കുന്നതിന് സഹായകരമാകുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു.
ബിഎൽഒ മാരുടെ സഹായം കൂടാതെ ആളുകൾക്ക് സ്വന്തം നിലയിലും ആധാർ വോട്ടർ പട്ടികയുമായി ബന്ധിപ്പിക്കാവുന്നതാണ്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ www.nvsp.in എന്ന വെബ്സൈറ്റ് വഴിയോ വോട്ടർ ഹെൽപ്പ്ലൈൻ ആപ്പ് വഴിയോ ഫോറം 6ബി പൂരിപ്പിച്ചും ആധാർ ലിങ്ക് ചെയ്യാവുന്നതാണ്. ആധാർ - വോട്ടർ പട്ടിക ബന്ധിപ്പിക്കലിനായി സംസ്ഥാനത്ത് എല്ലാ കളക്ട്രേറ്റുകളും താലൂക്ക് ഓഫീസുകളും മറ്റ് സർക്കാർ ഓഫീസുകളും കേന്ദ്രീകരിച്ച് ഹെൽപ്പ് ഡെസ്ക്കുകളും ആരംഭിച്ചിട്ടുണ്ട്. വോട്ടറുടെ ഐഡന്റിറ്റി ഉറപ്പാക്കുക, വോട്ടർ പട്ടികയിലെ ഇരട്ടിപ്പ് ഒഴിവാക്കുക, വോട്ടർപ്പട്ടികയുടെ ശുദ്ധീകരണം എന്നിവയാണ് ആധാർ - വോട്ടർ പട്ടിക ബന്ധിപ്പിക്കലിലൂടെ ലക്ഷ്യമിടുന്നത്. ഈ പ്രക്രിയയിൽ എല്ലാവരും പങ്കാളികളാകണമെന്ന് സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ അഭ്യർത്ഥിച്ചു.
