സ്വർണ്ണവള പണയം വെച്ച് 90,000 രൂപ വാങ്ങി പോയി, ട്വിസ്റ്റുണ്ടായത് ജീവനക്കാരന് സംശയം തോന്നിയപ്പോൾ, പരിശോധിച്ചപ്പോൾ മുക്കുപണ്ടം

Published : Oct 27, 2025, 06:17 PM IST
dhanesh

Synopsis

മുക്കുപണ്ടം പണയം വയ്ക്കാന്‍ ശ്രമിച്ച യുവാവ് പിടിയിൽ. കല്ലായി റോഡിലെ സ്വകാര്യധനകാര്യ സ്ഥാപനത്തില്‍ കഴിഞ്ഞ ദിവസമാണ് ധനേഷ് എത്തിയത്. വള പണയം വെച്ച് ഇയാള്‍ 90,000 രൂപ കൈപ്പറ്റുകയും ചെയ്തു.

കോഴിക്കോട്: മുക്കുപണ്ടം പണയം വയ്ക്കാന്‍ ശ്രമിച്ച സംഭവത്തില്‍ യുവാവ് പിടിയില്‍. കോഴിക്കോട് ചാത്തമംഗലം പൂമംഗലത്ത് വീട്ടില്‍ ധനേഷിനെ(48)യാണ് കസബ പോലീസ് അറസ്റ്റ് ചെയ്തത്. കല്ലായി റോഡിലെ സ്വകാര്യധനകാര്യ സ്ഥാപനത്തില്‍ കഴിഞ്ഞ ദിവസമാണ് ധനേഷ് എത്തിയത്. 11.3 ഗ്രാം തൂക്കമുള്ള വള പണയം വെച്ച് ഇയാള്‍ 90,000 രൂപ കൈപ്പറ്റുകയും ചെയ്തു. എന്നാല്‍ സംശയം തോന്നിയ ജീവനക്കാരന്‍ ഉടന്‍ തന്നെ ആഭരണം പരിശോധിച്ചപ്പോള്‍ മുക്കുപണ്ടമാണെന്ന് ബോധ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് ഇയാളെ തടഞ്ഞുവെച്ച് പോലീസിന് കൈമാറുകയും ചെയ്തു. അറസ്റ്റ് ചെയ്ത ധനേഷിനെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു 

.

PREV
Read more Articles on
click me!

Recommended Stories

നടിയെ ആക്രമിച്ച കേസ്: ദിലീപ് കുറ്റവിമുക്തൻ; കെട്ടിപ്പിടിച്ച് അഭിഭാഷകർ, കോടതി വളപ്പിലും ദിലീപിന്റെ വീട്ടിലും മധുര വിതരണം
കള്ളക്കഥ കോടതിയിൽ തകർന്നു; കേസിൽ നടന്ന യഥാർത്ഥ ​ഗൂഢാലോചന തനിക്കെതിരെയാണെന്ന് ദിലീപ്, മഞ്ജു വാര്യരുടെ പേരെടുത്ത് പറഞ്ഞും പരമാര്‍ശം