
കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ വീണ്ടും കഞ്ചാവ് വേട്ട. 52 കിലോ കഞ്ചാവുമായി രണ്ട് പേരെയിണ് ഇന്ന് പുലര്‍ച്ചെ പൊലീസ് പിടികൂടിയത്. കൊടുവള്ളി കരുവന്‍പൊയില്‍ വി. നിഷാദുദ്ദീന്‍ (33), താനൂര്‍ സുമാജിയാന്റകത്ത് എസ്.സുബീര്‍ (25) എന്നിവരെയാണ് ടൗണ്‍ എസ്‌ഐ കെ.ടി. ബിജിത്തും സംഘവും പിടികൂടിയത്.
കോഴിക്കോട് സൗത്ത് ബീച്ചില്‍ ദുരൂഹ സാഹചര്യത്തില്‍ നിര്‍ത്തിയിട്ട കാര്‍ പൊലീസിന്റെ ശ്രദ്ധയില്‍ പെടുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കാറിനുള്ളില്‍ സൂക്ഷിച്ച കഞ്ചാവ് കണ്ടെത്തി. 25 പായ്ക്കറ്റുകളിലാക്കിയ നിലയിലായിരുന്നു കഞ്ചാവ്. ആന്ധ്രപ്രദേശിലെ വിജയവാഡയില്‍ നിന്നാണ് കഞ്ചാവ് എത്തിച്ചതെന്നാണ് പിടിയിലായവർ പൊലീസിന് മൊഴി നല്‍കിയത്.
Raed Also: ലോക്ക്ഡൗൺ കാലത്ത് കോഴിക്കോട് പിടികൂടിയത് 19,258 ലിറ്റര്‍ വാഷ്
ആന്ധ്രയിൽ നിന്നും കോട്ടയത്തേക്ക് കൊണ്ടു വന്ന 60 കിലോ കഞ്ചാവ് പിടികൂടി
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam