കോട്ടയം: കൊവിഡ് വ്യാപനം മൂലം പൊലീസ് പരിശോധനയും നിരീക്ഷണവും കുറഞ്ഞതോടെ സംസ്ഥാനത്ത് ലഹരി മരുന്ന് കടത്ത് ശക്തമായി. സംസ്ഥാനത്തിൻ്റെ പല ഭാ​ഗങ്ങളിലും രഹസ്യവിവരത്തെ തുട‍ർന്ന് പൊലീസും എക്സൈസും വൻതോതിൽ ലഹരിമരുന്ന് പിടികൂടിയി‌ട്ടുണ്ട്. 

ബുധനാഴ്ച രാവിലെ ആന്ധ്രാപ്രദേശിൽ നിന്നും കോട്ടയത്തേക്ക് കടത്തി കൊണ്ടു വന്ന കഞ്ചാവ് ഇപ്രകാരം പൊലീസ് പിടിച്ചെടുത്തു. ജില്ലയിൽ വിതരണം ചെയ്യുക എന്ന ലക്ഷ്യത്തോടെ കടത്തി കൊണ്ടു വരികയായിരുന്ന അറുപത് കിലോ കഞ്ചാവാണ് പൊലീസ് പിടികൂടിയത്. 

സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടയം സ്വദേശികളായ ജോസ്,​ഗോപു എന്നിവരാണ് പൊലീസ് പിടിയിലായത്.