പള്‍സര്‍ ബൈക്കില്‍ കറങ്ങി നടന്ന് വിദേശമദ്യ വില്‍പ്പന; 9 കുപ്പി വിദേശ മദ്യവുമായി യുവാവ് പിടിയില്‍

Published : Feb 03, 2023, 10:45 PM IST
പള്‍സര്‍ ബൈക്കില്‍ കറങ്ങി നടന്ന് വിദേശമദ്യ വില്‍പ്പന; 9 കുപ്പി വിദേശ മദ്യവുമായി യുവാവ് പിടിയില്‍

Synopsis

ചില്ലറ വില്‍പ്പന നടത്താനായി  മദ്യം കൊണ്ടു പോകവെയാണ് ഇയാൾ പിടിയിലായതെന്ന് എക്സൈസ് സംഘം പറഞ്ഞു.

കോഴിക്കോട്: അനധികൃതമായി വിദേശ മദ്യം വില്‍പ്പനയ്ക്കായി കൊണ്ടുപോകവേ യുവാവ് പിടിയിലായി. കൂരാച്ചുണ്ട് കക്കയം സ്വദേശി പടന്നയിൽ പി.കെ.സതീഷിനെയാണ് (38) എക്സൈസ് റെയ്ഞ്ച് സംഘം അറസ്റ്റ് ചെയ്തത്. മോട്ടോർ ബൈക്കില്‍ മദ്യം കടത്തവെയാണ് യുവാവ് പിടിയിലായത്. തൊട്ടിൽപാലം ഓടങ്കോട് എക്സൈസ് പാര്‍ട്ടി നടത്തിയ വാഹന പരിശോധനയിലാണ് ഇയാൾ പിടിയിലായത്.

ഇയാളിൽ നിന്നും ബിവറേജസ് കോര്‍പ്പറേഷനില്‍ നിന്നും വാങ്ങിയ ഒമ്പത് ലിറ്റർ വിദേശ മദ്യം അധികൃതർ പിടികൂടി. മദ്യം കടത്താനുപയോഗിച്ച പൾസർ ബൈക്കും എക്സൈസ് കസ്റ്റഡിയിലെടുത്തു. ചില്ലറ വില്‍പ്പന നടത്താനായി  മദ്യം കൊണ്ടു പോകവെയാണ് ഇയാൾ പിടിയിലായതെന്ന് എക്സൈസ് സംഘം പറഞ്ഞു. എക്സൈസ് അസിസ്റ്റന്‍റ്  ഇൻസ്പെക്ടർ കെ.വി. മുരളിയുടെ നേതൃത്വത്തിൽ സിവിൽ എക്സൈസ് ഓഫീസർമാരായ ഗണേഷ്. കെ. ജയൻ. കെ.കെ, ഷിരാജ് കെ. ഡ്രൈവർ പ്രജീഷ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

Read More :  മണ്ണാർക്കാട് കടയിൽ നിന്ന് പുറത്തേക്കിറങ്ങിയ പൂച്ചയെ യുവതി മോഷ്ടിച്ചു, സിസിടിവി ദൃശ്യം സഹിതം ഉടമയുടെ പരാതി

PREV
click me!

Recommended Stories

സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും
കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്