കൈ കാണിച്ചെങ്കിലും നിർത്തിയില്ല; കാറിനെ പിന്തുടർന്ന് പൊലീസ്, കാലടിയിൽ എംഡിഎംഎയുമായി യുവാവ് പിടിയിൽ

Published : Oct 28, 2024, 10:19 PM IST
കൈ കാണിച്ചെങ്കിലും നിർത്തിയില്ല; കാറിനെ പിന്തുടർന്ന് പൊലീസ്, കാലടിയിൽ എംഡിഎംഎയുമായി യുവാവ് പിടിയിൽ

Synopsis

പോത്താനിക്കാട് സ്വദേശി അഭിരാജാണ് എംഡിഎംഎയുമായി പിടിയിലായത്. കൈ കാണിച്ചെങ്കിലും നിർത്താതെ പോയ വാഹനത്തെ പിന്തുടര്‍ന്നാണ് പൊലീസ് പിടികൂടിയത്.

കൊച്ചി: മുന്നൂറ് ഗ്രാം എംഡിഎംഎയുമായി യുവാവ് കാലടിയിൽ പിടിയിൽ. പോത്താനിക്കാട് സ്വദേശി അഭിരാജാണ് പിടിയിലായത്. ബംഗളൂരുവിൽ നിന്ന് കാറിലാണ് ഇരുപത് ലക്ഷം രൂപ വില വരുന്ന ലഹരിമരുന്ന് കടത്തിയത്. കൈ കാണിച്ചെങ്കിലും നിർത്താതെ പോയ കാറിനെ പൊലീസ് പിന്തുടരുകയായിരുന്നു. പിന്നാലെ വാഹനം ഉപേക്ഷിച്ച് ഇറങ്ങി ഓടിയ പ്രതിയെ സാഹസികമായാണ് പൊലീസ് പിടികൂടിയത്. കഴിഞ്ഞ വ‍ർഷം 20 കിലോ കഞ്ചാവ് പിടികൂടിയ കേസിൽ പ്രതിയായിട്ടുണ്ട് അഭിരാജ്.

Also Read: ഓട്ടോറിക്ഷയിൽ കടത്തിക്കൊണ്ട് വന്ന 20.1 കിലോ കഞ്ചാവ് പിടികൂടി; പുഞ്ചക്കരി സ്വദേശികളായ 3 യുവാക്കൾ അറസ്റ്റിൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

'കാഴ്ചയായി ചെറുതേനും കദളിക്കുലകളും കാട്ടുപൂക്കളും', അഗസ്ത്യാർകൂടത്തിന്‍റെ മടിത്തട്ടിൽ നിന്നും ഗോത്രസംഘം സന്നിധാനത്ത്
കൊല്ലത്ത് വൻ അഗ്നിബാധ, കുരീപ്പുഴയിൽ കായലിൽ കെട്ടിയിട്ടിരുന്ന ബോട്ടുകൾക്ക് തീ പിടിച്ചു, നിരവധി ബോട്ടുകൾ കത്തിനശിച്ചു