ഗ്രാമിന് ആയിരങ്ങൾ വില! ആലപ്പുഴയിൽ പിടിയിലായ കാർത്തികിന്‍റെ കൈവശം മാരക രാസലഹരി യെല്ലോ മെത്ത്; അന്വേഷണം തുടങ്ങി

Published : Mar 03, 2025, 03:56 PM ISTUpdated : Mar 03, 2025, 03:58 PM IST
ഗ്രാമിന് ആയിരങ്ങൾ വില! ആലപ്പുഴയിൽ പിടിയിലായ കാർത്തികിന്‍റെ കൈവശം മാരക രാസലഹരി യെല്ലോ മെത്ത്; അന്വേഷണം തുടങ്ങി

Synopsis

കാർത്തികിൽ നിന്നും 7.11 ഗ്രാം യെല്ലോ മെത്തും 6 ഗ്രാം കഞ്ചാവും എക്സൈസ് കണ്ടെടുത്തു.

കായംകുളം: ആലപ്പുഴയിൽ എക്സൈസിന്‍റെ മയക്കുമരുന്ന് വേട്ട. യെല്ലോ മെത്ത് എന്നയിനം മാരക രാസ ലഹരിയും, കഞ്ചാവുമായി യുവാവ് എക്സൈസിന്‍റെ പിടിയിലായി. ആലപ്പുഴ സ്വദേശി കാർത്തിക് ആണ് അറസ്റ്റിലായത്. ആലപ്പുഴ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ആർ പ്രശാന്തും സംഘവും ചേർന്നാണ് പ്രതിയെ പിടികൂടിയത്. ഇയാളിൽ നിന്നും 7.11 ഗ്രാം യെല്ലോ മെത്തും 6 ഗ്രാം കഞ്ചാവും കണ്ടെടുത്തു. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് യുവാവ് കുടുങ്ങിയത്.

പരിശോധനയിൽ അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ(ഗ്രേഡ്)മാരായ വിജയകുമാർ.പി, സി.വി. വേണു, ഈ.കെ.അനിൽ, സിവിൽ എക്‌സൈസ് ഓഫീസർമാരായ വർഗീസ് പയസ്, വിബിൻ.വി.ബി, സിവിൽ എക്‌സൈസ് ഓഫീസർ ഡ്രൈവർ വർഗീസ്.എ.ജെ എന്നിവരും ഉണ്ടായിരുന്നു. ജില്ലയിൽ മയക്കുമരുന്ന് ഇടപാടുകൾ നിയന്ത്രിക്കുന്നതിനായി വരുംദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്ന് എക്സൈസ്  അറിയിച്ചു.

Read More :  മുൻപരിചയമില്ല, ആദ്യം കാണുന്നയാൾ, കോട്ടയത്ത് പൊലീസുകാരന്‍റെ ജീവനെടുത്തത് ലഹരിക്കടിമ; കണ്ണീരുണങ്ങാതെ കുടുംബം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഐടിസിയുടെ വ്യാജ ലേബൽ, എത്തിച്ചത് കംബോഡിയയിൽ നിന്ന്; കൊല്ലത്ത് 145 പാക്കറ്റ് വ്യാജ സിഗരറ്റുമായി രണ്ട് പേർ അറസ്റ്റിൽ
കോവളത്ത് വീണ്ടും കടലാമ ചത്ത് തീരത്തടിഞ്ഞു, ഒപ്പം ചെറുമത്സ്യവും ഞണ്ടുകളും, ഒരാഴ്ചക്കിടെ രണ്ടാം തവണ